Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jun 2025 22:07 IST
Share News :
കൊയിലാണ്ടി: റിട്ടയേര്‍ഡ് കെ.എസ്.ഇ.ബി അസിസ്റ്റന്‍റ് അക്കൗണ്ട്സ് ഓഫീസര്‍
തിരുവങ്ങൂർ ടി.പി.ദാമോദരന്‍(92)
നിര്യാതനായി. കെ. എസ്. ഇ.ബി വര്‍ക്കേഴ്സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗമായിരുന്നു. 35 ദിവസത്തെ കെ എസ് ഇ ബി സമരത്തില്‍ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. കെ. എസ്. ഇ. ബി പെന്‍ഷണേഴ്സ് സംഘടനയില്‍ കേന്ദ്ര കമ്മറ്റി അംഗം, കോഴിക്കോട് ഡിവിഷന്‍ കമ്മറ്റി സെക്രട്ടറി, തിരുവങ്ങൂര്‍ ശ്രീ നരസിംഹ പാര്‍ത്ഥ സാരഥി ക്ഷേത്രത്തിന്‍റെ ജന. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
ഭാര്യ: അരയമ്പലത്ത് ദേവകി. മക്കള്‍: ടി.പി.ബിപിന്‍ ദാസ്(റിട്ട. എ എസ് ഐ,എലത്തൂര്‍ പോലീസ് സ്റ്റേഷന്‍) ടി. പി.അരുണ്‍ ദാസ് (അനിത-ഡി ഓട്ടോ ഇലക്ട്രിക്കല്‍സ്,വടകര).
സഹോദരങ്ങള്‍: ടി.പി.രാഘവന്‍(റിട്ട. സീനിയര്‍ സൂപ്രണ്ട് പഞ്ചായത്ത് വകുപ്പ്), പരേതരായ ടി. പി.രവീന്ദ്രന്‍ (മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്), ടി.പി.മാധവി, ടി. പി. ശ്രീധരന്‍(റിട്ട. ഡെപ്യൂട്ടി എച്ച് എം, സി കെ ജി മെമ്മോറിയല്‍ എച്ച് എസ് എസ്,തിക്കോടി). മരുമക്കള്‍:നിഷ പയന്തോങ്ങ്, ജീജ മൂട്ടോളി.
സഞ്ചയനം: ചൊവ്വാഴ്ച.
Follow us on :
Tags:
More in Related News
Please select your location.