Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശൂർ വരവൂർ സ്വദേശി ഖത്തറിൽ നിര്യാതനായി.

11 Sep 2024 15:55 IST

- ISMAYIL THENINGAL

Share News :

ദോഹ : തൃശൂർ വരവൂർ സ്വദേശിയും തൃശൂർ ജില്ലാ സൗഹൃദ വേദി അൽഖോർ അംഗവുമായ കക്കാടത്ത് ബഷീർ(53) ഖത്തറിൽ നിര്യാതനായി. അൽഖോറിലെ താമസ സ്ഥലത്തിന് സമീപം മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു.


സനയ്യ റൌണ്ട് അബൗട്ടിന് സമീപം എക്സ്പ്രസ്സ് വേ കഫ്‌റ്റേരിയ ഉൾപെടെയുള്ള ബിസിനസ് നടത്തിവന്നിരുന്ന ബഷീർ മകളുടെ വിവാഹം കഴിഞ്ഞു ഒരു മാസം മുമ്പാണ് നാട്ടിൽ നിന്നും തിരിച്ചെത്തിയത്. ഭാര്യയും നാല് മക്കളുണ്ട്. ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങൾ നടക്കുന്നു.

Follow us on :

Tags:

More in Related News