Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗിന്നസ് പക്രുവിനൊപ്പം ഓണാഘോഷം; കുട്ടികൾക്ക് നവ്യാനുഭവമായി.

30 Aug 2025 15:48 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ് : ഒരു സ്കൂളിലെ കുട്ടികൾക്ക് മുഴുവൻ ഹരമായി, പാട്ടുകൾ പാടിയും, നൃത്തം ചെയ്തും, കഥ പറഞ്ഞും ഗിന്നസ് പക്രു ഓണം ആഘോഷിച്ചു. അദ്‌ഭുത ദ്വീപിന്റെയും കുട്ടീം കോലിന്റെയും സ്മരണകൾ അയവിറക്കി കുട്ടികൾ തിമർത്താടി. തലയോലപ്പറമ്പ് സെന്റ് ജോർജ് സ്കൂളിലെ ഓണാഘോഷമാണ് വ്യത്യസ്തമായത്. സ്കൂൾ മാനേജർ ഫാ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ അധ്യക്ഷത വഹിച്ചു. ട്രസ്റ്റി തങ്കച്ചൻ കളമ്പുകാട്ട്, പി ടി എ പ്രസിഡന്റ്‌ സാബു ജോസഫ്, പ്രിൻസിപ്പൽ ആഷാ ജോസഫ്, സ്റ്റാഫ്‌ സെക്രട്ടറി രമ്യ ജോർജ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും അവതരിപ്പിച്ച വിവിധ കലാ പരിപാടികളും മത്സരങ്ങളും തുടർന്ന് വിഭവസമൃദ്ധമായ ഓണ സദ്യയും നടന്നു.

വടയാർ ഇളങ്കാവ് ഗവ.യു. പി.സ്കൂളിൽ നടന്ന ഓണാഘോഷ പരിപാടി ബഹുജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. പൂക്കളം, കുട്ടികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്കായി നടത്തിയ വിവിധ മത്സരങ്ങൾ വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയോടെയാണ് ഓണാഘോഷം സംഘടിപ്പിച്ചത്. പി. ടി. എ പ്രസിഡൻ്റ് എൻ.ആർ. റോഷൻ, ഭാരവാഹികളായ വി.എസ്. രവീന്ദ്രൻ, എം.പി. അഭിലാഷ്, മനീഷ് , ബിന്ദു ജയശാന്ത്, സുനിത. അധ്യാപകരായ നിഷാദ് തോമസ്, കെ.സി നിതീഷ്, ഏ.പി തിലകൻ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News