Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jun 2025 18:18 IST
Share News :
മുക്കം:ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ വിജയികളായ ഗോതമ്പറോഡ് പ്രദേശത്തെ മുഴുവന്‍ വിദ്യാര്‍ഥികളെയും ആദരിച്ചു. ഗോതമ്പറോഡ് തണല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന സ്‌നേഹാദരം വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ ഉപാധ്യക്ഷന്‍ ഷംസുദ്ധീന്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. ചേന്ദമംഗല്ലൂര്‍ എച്ച്.എസ്.എസ് അധ്യാപകന്‍ ഡോ. ഇ ഹസ്ബുല്ല ഗൈഡന്‍സ് ക്ലാസിന് നേതൃത്വം നല്‍കി. എല്‍.എസ്.എസ്, യു.എസ്.എസ് വിജയികള്‍ക്കും, മജ്‌ലിസ് മദ്‌റസ പൊതുപരീക്ഷ സംസ്ഥാന ടോപ്പേഴ്‌സ് ആയ വിദ്യാര്‍ഥികള്‍ക്കും ഉപഹാരം സമ്മാനിച്ചു. തണല്‍ അയല്‍ക്കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സഫിയ റഷീദിനെ ചടങ്ങില്‍ ആദരിച്ചു. വാഹനാപടത്തില്‍ മരണപ്പെട്ട തണല്‍ കുടുംബാംഗങ്ങളായ നബീസ പാറമ്മല്‍, നസീറ എന്നിവരുടെ അനുസ്മരണവും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണവും ഫരീദ ടീച്ചര്‍ നിര്‍വഹിച്ചു. തണല്‍ പ്രസിഡണ്ട് പി.കെ. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. സാലിം ജീറോഡ് സ്വാഗതവും ഷെമീന നന്ദിയും പറഞ്ഞു.
മസ്ജിദുല്‍ മഅ്‌വ മഹല്ല് പ്രസിഡന്റ് പി. അബ്ദുസത്താര്‍, സെക്രട്ടറി ടി.കെ മുജീബ്, മലര്‍വാടി കോഡിനേറ്റര്‍ ജസീല, ഷമീമ ബാവ, ദശിയ, യഹ് യ, സിദ്ദീഖ് ചാലിൽ, ജസീല അമ്പലക്കുന്ന് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.