Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Oct 2025 21:41 IST
Share News :
കടുത്തുരുത്തി: പാലായിൽ രാഷ്ട്രപതിയുടെ സന്ദർശത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം മറികടന്ന് നിയമലംഘനം നടത്തി ബൈക്കോടിച്ച സംഭവത്തിൽ 3 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി സതീഷ് കെ.എം, കോതനല്ലൂർ സ്വദേശി സന്തോഷ് ചെല്ലപ്പൻ എന്നിവരെയാണ് പാലാ പോലീസ് പിടികൂടിയത്. ഇവർ 3 പേരുമാണ് ബൈക്കിലുണ്ടായിരുന്നത്. പിന്നിലിരുന്ന 2 പേരും ഹെൽമറ്റും ധരിച്ചിരുന്നില്ല. രാഷ്ട്രപതി കോളേജിൽ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കെ ഉണ്ടായ ഈ സംഭവത്തെ സുരക്ഷാ വീഴ്‌ചയായാണ് വിലയിരുത്തപ്പെട്ടത്. 2 പോലീസുകാർ ചേർന്ന് തടയാൻ ശ്രമിച്ചെങ്കിലും ഇവരെ വെട്ടിച്ച് വാഹനം കടന്നുപോവുകയായിരുന്നു. പിടിച്ചെടുത്ത വാഹനത്തിന് ആവശ്യമായ ഇൻഷുറൻസ് ഇല്ലെന്ന് പോലീസ് കണ്ടെത്തി. ജിഷ്ണുവാണ് ബൈക്ക് ഓടിച്ചിരുന്നത്. ബൈക്കിൽ രണ്ടിൽ കൂടുതൽ ആളുകൾ കയറിയതിനും പോലീസ് കൈ കാണിച്ചിട്ട് നിർത്താതെ പോയതിനും പോലീസ് നിർദേശം പാലിക്കാതിരുന്നതിനുമാണ് കേസെടുത്തിരിക്കുന്നത്. വാഹനവും വാഹനത്തിന്റെ രേഖകളും കോടതിയിൽ ഹാജരാക്കും. സ്റ്റേഷൻ ജാമ്യത്തിൽ വിടും.
Follow us on :
Tags:
More in Related News
Please select your location.