Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ന്യൂഹീറോസ് ടൂണ്ണമെൻ്റ് കമ്മിറ്റി ഓഫീസ് തുറന്നു.

23 Oct 2024 15:34 IST

WILSON MECHERY

Share News :

വെള്ളാങ്കല്ലൂർ:

കരൂപ്പടന്ന ന്യൂഹീറോസ് 45 ൻ്റെ നിറവിൽ ഫുട്ബോൾ മേള സംഘാടക സമിതി ഓഫീസ് തൈവളപ്പിൽ ജാഫർ ബിൽഡിംഗിൽ വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ സദക്കത്തുള്ള ഉദ്ഘാടനം ചെയ്തു. ടൂർണ്ണമെൻ്റ് ചെയർമാൻമൈഷൂക്ക് കരൂപ്പടന്നയുടെ അധ്യക്ഷതയിൽ കൺവീനർ ഷഫീർ കാരുമാത്ര ടൂർണ്ണമെൻ്റ് പ്രഖ്യാപനവും വിന്നേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസ്സും സ്ഥിരം ട്രോഫിയും മണ്ണാന്തറ സ്റ്റീൽസ് കൊടുങ്ങല്ലൂരിൻ്റെ സ്പോൺസർഷിപ്പ് പ്രഖ്യാപനവും നടത്തി റണ്ണേഴ്സ് ട്രോഫിയും ക്യാഷ് പ്രൈസ്സും സ്പോൺസർ ഉമ്മർ പിച്ചത്തറ പ്രഖ്യാപിച്ചു. മീഡിയ സെൽ ചെയർമാൻ പി.കെ.എം അഷറഫ് , ടി. എം മുഹമ്മദ് തോപ്പിൽ ,ജെ & ജെ ചെയർമാൻ വീരാൻ പി.സെയത് ,ഷമീർ പി എ , മെൽബ അസ്സീസ് ഹാജി, മുസ്തഫ ടി.എസ്, ഫക്രുദ്ദീൻ ടി.കെ,  ഫിനാൻസ് ചെയർമാൻ സന്തോഷ് ആലുക്കത്തറ സ്വാഗതവും, ടീം സെലക്ഷൻ അംഗം സയ്യദ് സാഫി നന്ദിയും രേഖപ്പെടുത്തി താഹ എൻ എ, ബഷീർ വി.ബി,ഷാഹുൽ കെ. കെ , ഷിഹാബ് പി.കെ. അബ്ദുൽ കാദർ എ.കെ. തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Follow us on :

More in Related News