Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമ്മയും മൂന്നു മാസം പ്രായമായ കുഞ്ഞും കിണറ്റിൽ വീണു മരണപ്പെട്ടു.

15 Sep 2024 18:14 IST

Preyesh kumar

Share News :

 മേപ്പയ്യൂർ: നൊച്ചാട് പഞ്ചായത്തിൽ കല്പത്തൂരിൽ മൂന്നുമാസം പ്രായമുള്ള കുഞ്ഞും അമ്മയും 

കിണറ്റിൽ വീണു മരിച്ചു. അഞ്ചാം പീടിക ഇല്ലത്ത് മീത്തൽ കുട്ടികൃഷ്ണന്റെ മകളും മുചുകുന്ന് മാനോളി ലിനീഷിന്റെ ഭാര്യയുമായ ഗ്രീഷ്മ (34) ആണ് മരണപ്പെട്ടത്. കിണറ്റിൽ വീണ മൂന്നുമാസം പ്രായമുള്ള കുഞ്ഞും മരണപ്പെട്ടു. പ്രസവം കഴിഞ്ഞു നാളെ ഭർത്താവിന്റെ വീട്ടിലേക്ക് പോകാൻ ഇരിക്കെയാണ് അപകടം.

സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ 

കുഞ്ഞിനെ പുറത്തെടു ക്കുമ്പോഴേക്കും മരിച്ചിരുന്നു. ഫയർ ഫോഴ്സ് എത്തിയാണ് ഗ്രീഷ്മയെ പുറത്തെടുത്തത്.

പേരാമ്പ അഗ്നിരക്ഷാ നിലയത്തിൽ നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. പ്രദീപൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ. ടി. റഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ രക്ഷാസംഘം നാട്ടുകാരുടെ സഹായത്തോടെ കരക്കെടുത്ത് വളരെ പെട്ടെന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.



Follow us on :

Tags:

More in Related News