Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Apr 2024 08:44 IST
Share News :
കൊണ്ടോട്ടി : കൊണ്ടോട്ടിയിലെ പഴയ ഓർമ്മകളെ തിരികെ കൊണ്ടുവന്ന 'ഇലഞ്ഞിപ്പൂക്കൾ' എന്ന പരിപാടിയോടെ തക്കിയൻസ് മ്യൂസിക് & ട്രാവൽസിന്റെ ചെറുപ്പക്കാർ നാട്ടുകാരുടെ ഹൃദയം കീഴടക്കി. തക്കിയേക്കൽ ഇലഞ്ഞിമരച്ചുവട്ടിൽ നടന്ന പരിപാടിയിൽ ഓപ്പന, അറബന മുട്ട്, കോൽക്കളി, പെട്ടിപ്പാട്ട്, ബാൻഡ് മേളം, കരിമരുന്ന് എന്നിവ വർണ്ണാഭമായ പ്രകാശങ്ങളുടെയും ഓലമേഞ്ഞ കടമുറികളുടെയും അകമ്പടിയോടെ അരങ്ങേറിയപ്പോൾ അത് ഓരോ നാട്ടുകാരനെയും കൊണ്ടോട്ടി നേർച്ചയുടെ ഓർമകളിലേക്ക് കൊണ്ടുപോയി.
"ഒന്നിച്ചിരിക്കാം, ഒരുമിച്ചാഘോഷിക്കാം!" എന്ന ശീർഷകത്തെ അന്വർത്ഥമാക്കുന്നതായിരുന്നു തക്കിയൻസിന്റ ഈ പെരുന്നാൾ വിരുന്ന്.
കൊണ്ടോട്ടി നേർച്ചയുടെ കാലത്ത് എല്ലാ വീടുകളിലും ബന്ധുക്കൾ നിറയാറുണ്ടായിരുന്നു. അവരെല്ലാം ഒരുമിച്ചാണ് പെട്ടിവരവുകളും നേർച്ചയുടെ കാഴ്ചകളും ആസ്വദിച്ചിരുന്നത്. ആ ഓർമ്മകൾ തിരികെ കൊണ്ടുവരാൻ ഈ പരിപാടിക്ക് സാധിച്ചു എന്ന് വാർഡ് കൗൺസിലറും കലാകാരനും കൂടിയായ അഷ്‌റഫ് മടാൻ ലോഗോ പ്രകാശനത്തിനിടെ പറഞ്ഞു. തക്കിയൻസ് ടീം ഈ ഓർമ്മകളെ യാഥാർത്ഥ്യമാക്കിയപ്പോൾ നാട്ടുകാരുടെ ഹൃദയം നിറഞ്ഞു.
തക്കിയൻസ് മ്യൂസിക് ബാൻഡിലെ പ്രധാന കലാകാരൻമാരെ സൃഷ്‌ടിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച പല്ലവി കുഞ്ഞാലൻകുട്ടി അമ്പാട്ട് എന്ന ബിച്ചാപ്പുവും അഷ്‌റഫ് മടാനും ചേർന്നാണ് തകിയൻസ് മ്യൂസിക് & ട്രാവലിന്റെ ലോഗോ പ്രകാശനം ചെയ്തത്.
തക്കിയൻസ് എന്നത് കേവലം ഒരു മ്യൂസിക് ബാൻഡ് മാത്രമല്ല, ഒരുപാട് ഇവന്റുകൾ ഏറ്റെടുത്ത് നടത്തുന്ന റെസിഡൻഷ്യൽ ക്യാമ്പുകളും യാത്രകളും സംഘടിപ്പിക്കുന്ന ഒരു സംഘമാണ്. സക്കിർ, ജംഷീദ് കുട്ടി, ഹാഷിം, നഹാസ് മുഹമ്മദ്, മുബാരിഷ്, കൂട്ടായ് അഷ്‌റഫ്,സൈനുദ്ദിൻ, അക്ബർ, റഷീദ്, റഫീഖ്,നിഷാദ്,നിസാർ തുടങ്ങി ഒരുപിടി കഴിവുറ്റ സംഘാടകരും , ഗായകരും, ട്രെയ്നർമാരും അടങ്ങുന്ന 12 പേരുടെ സംഘമാണ് തക്കിയൻസ് മ്യൂസിക് & ട്രാവൽ.
ചുരുങ്ങിയ കാലംകൊണ്ട് തന്നെ ഒരുപാട് വേദികൾ ലഭിക്കുകയും, ഏതാനും യാത്രകളും റെസിഡൻഷ്യൽ ക്യാമ്പുകളും സംഘടിപ്പിക്കാനും ഇവർക്ക് സാധിച്ചു.
അടുത്ത മാസം മുതൽ നിരവധി ക്യാമ്പുകളും, യാത്രകളും സംഘടിപ്പിക്കുമെന്ന് തക്കിയൻസിന്റെ പ്രോഗ്രാം കോ ഓർഡിനേറ്റർമാരായ നഹാസ് മുഹമ്മദും ജംഷീദ് കുട്ടിയും അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.