Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മരം മുറിക്കുന്നതിനിടെ ദേഹത്ത് വീണ് തൊഴിലാളി മരിച്ചു.

17 May 2024 23:34 IST

- Preyesh kumar

Share News :

കീഴരിയൂർ:കീഴരിയൂരിൽ മരം മുറിക്കുന്നതിനിടെ മരം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. കുളങ്ങര മീത്തൽ ഷൗക്കത്ത് (44)ആണ് മരിച്ചത്. 

 മരത്തിനു മുകളിൽ കയറി മരം മുറിച്ചുകൊണ്ടിരിക്കെ അടിഭാഗത്തുനിന്നും മരം മുറിഞ്ഞ് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷൗക്കത്തിനെ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പിതാവ് :പരേതനായ മൂസ്സ.മാതാവ്: സൈനബ.

ഭാര്യ:സഫിയ.മക്കൾ:മുഹമ്മദ് ഷാമിൽ,ആയിഷ നഷ്ബ.സഹോദരങ്ങൾ:

റസാഖ്,അബ്ദുൽ സലാം,റയീസ്,സക്കീന,

പരേതനായ അൻസീർ.

Follow us on :

Tags:

More in Related News