Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 08:14 IST
Share News :
ഒരേയൊരു ഇന്ത്യ ഒരായിരം രുചികൾ എന്ന പേരിൽ ഭക്ഷണത്തിന്റെ രുചി വൈവിധ്യവും കാലം ആവശ്യപ്പെടുന്ന മാനവിക ഐക്യത്തിന്റെ രാഷ്ട്രീയവും വിളിച്ചോതിയ ദി ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ടിന് സമാപനം.
കോഴിക്കോടിന്റെ മനസ്സു നിറച്ചാണ് ആവേശകരമായ പത്തു ദിനങ്ങൾ കടന്നു പോയത്. കാശ്മീർ മുതൽ കോഴിക്കോട് വരെ 25ലധികം ഇന്ത്യൻ നഗരങ്ങളിലെ 200ലധികം രുചി വൈവിധ്യങ്ങൾ. ഹൈദരാബാദിന്റെ ഹലീം, കൊൽക്കത്തയുടെ ഖട്ടി റൊട്ടി, ലക്ഷദ്വീപിന്റെ കീലാഞ്ചീം കട്ടിപ്പാലും എന്നിങ്ങനെ ഓരോ ദേശത്തിന്റെയും തനത് രുചികൾ തീൻമേശയിൽ നിരന്നു. ആദ്യ ദിനം മുതൽ അവസാന ദിനം വരെ തിരക്കൊഴിയാതെ നിറഞ്ഞു കവിഞ്ഞ ഹൈദരാബാദിന്റേയും, അമൃത്സറിന്റേയും ഫുഡ് കൗണ്ടറുകൾ. ഓപ്പൺ മൈക്ക്, ഫോട്ടോ എക്സിബിഷൻ, ബുക്ക് ഫെയർ, പ്രമുഖ ബാന്റുകളുടെ മ്യൂസിക് ഷോ എന്നിങ്ങനെ ആകർഷകമായ ഒട്ടനവധി പരിപാടികൾ കൊണ്ടും സമ്പന്നമായ വേദി. പാട്ടും, പറച്ചിലും, ഭക്ഷണത്തെക്കുറിച്ചുള്ള സർഗാത്മക സംവാദങ്ങളുമായി രസിപ്പിച്ചും, ചിന്തിപ്പിച്ചും വേറിട്ട അനുഭവമായി മാറി ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട്. എഴുത്തുകാരും, യാത്രികരുമായ ഹന്ന മെഹ്ത്തർ, റിഹാൻ റാഷിദ്, സച്ചിൻ എസ്സ്, ചലച്ചിത്ര താരങ്ങളായ കൈലാഷ്, വിഷ്ണു ഉണ്ണികൃഷ്ണൻ, സാജു നവോദയ, എംകെ മുനീർ (എംഎൽഎ),സച്ചിൻ ദേവ്( എംഎൽഎ), കോഴിക്കോട് കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് എന്നിങ്ങനെ രാഷ്ട്രീയ- സാംസ്ക്കാരിക- സിനിമാ മേഖലകളിലെ നിരവധി പ്രമുഖർ പരിപാടിയുടെ ഭാഗമായി. ഭക്ഷണം പങ്കുവെക്കുന്നതിലൂടെ സ്നേഹവും, സാഹോദര്യവും കൂടിയാണ് പങ്കുവെക്കപ്പെടുന്നത് എന്ന മഹത്തായ സന്ദേശത്തെ ഊട്ടിയുറപ്പിക്കുന്നതായിരുന്നു കാലിക്കറ്റ് ട്രേഡ് സെന്ററിൽ മെയ് 3 മുതൽ 12 വരെ നടന്ന ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ട്.
Follow us on :
Tags:
More in Related News
Please select your location.