Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലഹരി മാഫിയകൾക്കെതിരെ നാട് ഒറ്റക്കെട്ടായി : നൂറ് കണക്കിനാളുകൾ അണിനിരന്നു.

24 Mar 2025 13:36 IST

UNNICHEKKU .M

Share News :



മുക്കം: നാടാകെ പിടിമുറുക്കിയ ലഹരി മാഫിയക്കെതിരെ നാട് ഒറ്റക്കെട്ടാണന്ന് വിളിച്ചോതി കാരശ്ശേരി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ നടന്ന നൈറ്റ് മാർച്ചിൽ അണിനിരന്നത് നൂറ് കണക്കിനാളുകൾ.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്നു മാരംഭിച്ച മാർച്ച് നോർത്ത് കാരശ്ശേരി, മാടാംപുറം വഴി വനിതാ ബാങ്കിന് സമീപംസമാപിച്ചു.പന്തംകയ്യിലേന്തിയായിരുന്നു 

മാർച്ച്. പരിപാടിമുക്കം പോലിസ് സബ് ഇൻസ്പെക്ടർ ഹർഷിദ് ഉദ്ഘാടനം ചെയ്തു

ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ അദ്ധ്യക്ഷത വഹിച്ചു.സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ ലഹരിവിരുദ്ദ പ്രതിജ്ഞ ചൊല്ലി കൊടുത്തു. 

വൈസ് പ്രസിഡൻ്റ് ജംഷിദ് ഒളകര ,സത്യൻ മുണ്ടയിൽ, ശാന്താദേവി മുത്തേടത്ത്, ജിജിത സുരേഷ്, രാജി തമൂത്തേടത്ത് .കെ .പി ഷാജി, സമാൻ ചാലുളി, സലാം തേക്കുംകുറ്റി, പി.കെ ശംസുദ്ധീൻ, കെ.ഷാജികുമാർ ജോസ് പാലിയത്ത്, അബ്ദുള്ളക്കുമാരനെല്ലൂർ, പി.പിഷൗക്കത്തലി, പി. അലി അക്ബർ , യുപി ഹമീദ് .എം ടി സെയ്ത് ഫസൽ എന്നിവർ സംസാരിച്ചു.എം ടി അഷ്റഫ് ,യൂനുസ് പുത്തലത്ത്, അഷ്റഫ് തച്ചാറമ്പത്ത്. വി.പി സ്മിത, കെ.കൃഷ്ണദാസ്, നൗഷാദ് കെ.കെ, സുകുമാരൻ, ഇ പി അജിത് .ശ്രുതി കബളത്ത്, എം.ദിവ്യ കെ.കോയ, നടുക്കണ്ടി അബൂബക്കർ ,സലിം മാസ്റ്റർ ജാഫർ ടി.എം എന്നിവർ റാലിക്ക് നേതൃത്വം നൽകി.ടി.ഡി.ആർ.എഫ്, വിവിധസന്നദ്ധ സേനാംഗങ്ങൾ, അംഗനവാടി ടീച്ചർമാർ, തൊഴിലുറപ്പ് തൊഴിലാളികൾ,

വിവിധ രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, മത സംഘടനാ പ്രതിനിധികൾ, ക്ലബ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News