Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെച്ചൂരിൽ സംഘടിപ്പിച്ച ക്രിസ്തുമസ് സന്ദേശ യാത്ര വർണ്ണാഭമായി.

24 Dec 2025 21:56 IST

santhosh sharma.v

Share News :

വൈക്കം: വെച്ചൂർ അച്ചിനകം സെൻ്റ് ആൻ്റണീസ് ഇടവകയിലെ കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിസ്തുമസ് സന്ദേശ യാത്ര വർണ്ണാഭമായി. വാദ്യമേളങ്ങൾ അകമ്പടിയായി.

ഇടവകാതിർത്തിയിലുള്ള ഭവനങ്ങളിൽ കരോൾ ഗാനങ്ങളുമായി സാൻ്റാക്ലോസ് വേഷം ധരിച്ച് കുട്ടികളും മുതിർന്നവരുമുൾപ്പടെയുള്ള വിശ്വാസികൾ സന്ദേശ യാത്രയിൽ പങ്കാളികളായി. ഇടവക വികാരി ഫാ. ആൻ്റണി മംഗലത്ത്, കൈക്കാരന്മാരായ സോജി ജോർജ്, ലാലിച്ചൻ, വൈസ് ചെയർമാൻ റോബിൻ, യൂണിറ്റ് ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.

Follow us on :

More in Related News