Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Jun 2025 22:07 IST
Share News :
മുക്കം: നഗരസഭ പ്രതിഭ സംഗമവും ഉന്നത വിജയികളെ അനുമോദനം നടത്തി. എസ്.എസ്.എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കു എപ്ലസ് നേടിയവരേയും എൽ.എസ്. എസ്, യു.എസ്. എസ്, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയവരേയുമാണ് നഗരസഭ ഉപഹാരങ്ങൾ നൽകി ആദരിച്ചത്. 'നഗരസഭ ചെയർമാൻ പിടി ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ഉപാധ്യക്ഷ അഡ്വ. കെ.പി. ചാന്ദിനി അധ്യക്ഷതവഹിച്ചു .വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഇ.സത്യനാരായണൻ സ്വാഗതവും , കൗൺസിലർ അശ്വതി സനൂജ് നന്ദിയു പറഞ്ഞു. വിജയം നേടിയ വിദ്യാലയങ്ങൾക്കുള്ള ട്രോഫിയും ചടങ്ങിൽ ചെയർമാൻ കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ വി. കുഞ്ഞൻ ,കെ.കെ.റുബീന, കൗൺസിലർമാരായ വേണു ഗോപാലൻ, അബ്ദുൾഗഫൂർ, ബിന്നി മനോജ്,ജോഷി ല സന്തോഷ്, എം.വി രജനി , വസന്തകുമാരി / ബിജുന മോഹൻ, ഫാത്തിമ കൊടപ്പന, സാറ കൂടാരം, സക്കീന കബിർ, വസന്തകുമാരി, പ്രധാനാധ്യാപകരായ മുഹമ്മദലി, മനോജ്, മൻസൂർ, എന്നിവർ സംസാരിച്ചു.
ചിത്രം ' പ്രതിഭ സംഗമവും, അനുമോദനവും നഗരസഭ ചെയർമാൻ പി.ടി. ബാബു ഉദ്ഘാടന ചെയ്യുന്നു.
Follow us on :
Tags:
More in Related News
Please select your location.