Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2025 10:22 IST
Share News :
രോഹിത് ശർമയ്ക്കെതിരായ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിന്റെ പരാമർശത്തിന് മറുപടിയുമായി സുനിൽ ഗവാസ്കർ. നിങ്ങൾക്ക് മെലിഞ്ഞവരെ മാത്രം മതിയെങ്കിൽ മോഡലിംഗ് മത്സരത്തിൽ പോയി തെരഞ്ഞെടുക്കു എന്ന് സുനിൽ ഗവാസ്കർ പറഞ്ഞു. ശരീരത്തിൻ്റെ വലിപ്പത്തിൽ അല്ല കാര്യം ടീമിനായി റൺസ് നേടുന്നതിൽ ആണ് കാര്യം എന്നും സുനിൽ ഗവാസ്കർ പറഞ്ഞു.
നേരത്തെ രോഹിതിനെ പിന്തുണച്ച് ഹർഭജൻ സിങ് രംഗത്തെത്തിയിരുന്നു. രോഹിത് ശർമ്മയുടെ ഫിറ്റ്‌നസ് സംബന്ധിച്ച വിവാദം ദൗർഭാഗ്യകരവും അനാവശ്യവുമെന്ന് ഹർഭജൻ സിങ് പറഞ്ഞിരുന്നു. കായികതാരങ്ങളും വികാര വിചാരങ്ങളുള്ള മനുഷ്യരാണ്. കളിയെക്കുറിച്ച് യാതൊരു അറിവുമില്ലാത്ത ആളുകൾ പരാമർശങ്ങൾ നടത്തുന്നത് വേദനാജനകമാണെന്ന് ഹർഭജൻ എക്സിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യ- ന്യൂസിലൻഡ് ചാമ്പ്യൻസ് ട്രോഫി മത്സരത്തിന് പിന്നാലെയാണ് രോഹിത് ശർമ്മ തടിയനെന്നും കായികതാരത്തിന് ചേർന്ന ശരീരപ്രകൃതിയല്ലെന്നും ഭാരം കുറയ്‌ക്കേണ്ടതുണ്ടെന്നും കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ് എക്സിൽ പോസ്റ്റിട്ടത്. ഇതിന് പിന്നാലെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ബിജെപിയും വിമർശനവുമായി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതൃത്വം ഇടപെട്ടതോടെ ഷമ എക്സ് പോസ്റ്റ് പിൻവലിക്കുകയായിരുന്നു. ഇത്തരം നടപടികൾ ആവർത്തിക്കരുതെന്ന് ഷമയ്ക്ക് പാർട്ടി താക്കീത് നൽകി.
Follow us on :
Tags:
More in Related News
Please select your location.