Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രിട്ടീഷ് പാർലമെന്റിലെ ആദ്യ മലയാളിയായ സോജൻ ജോസഫിന് സ്വീകരണം നൽകി

28 Aug 2024 19:10 IST

WILSON MECHERY

Share News :

ഇരിങ്ങാലക്കുട :

ബ്രിട്ടീഷ് പാർലമെന്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളി സോജൻ ജോസഫിന് കരുവന്നൂർ കത്തോലിക്കകോൺഗ്രസ്(AKCC)പൗരസ്വീകരണം നൽകി.കരുവന്നൂർ സെന്റ് മേരീസ് പള്ളിയങ്കണത്തിൽ നടന്ന പൗര സ്വീകരണം ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ്‌ ഉദ്ഘാടനം ചെയ്തു.

ബ്രിട്ടീഷ് മുന്‍ ഉപപ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുമായ ഡാമിയന്‍ ഗ്രീനിനെയാണ് സോജന്‍ ജോസഫ് പരാജയപ്പെടുത്തിയത്.1997 മുതല്‍ തുടര്‍ച്ചയായി ഇവിടെനിന്നും വിജയിക്കുന്ന ഡാമിയന്‍

ഗ്രീന്അവസാനമായി ജയിച്ച തിരഞ്ഞെടുപ്പില്‍ 13,000 വോട്ടായിരുന്നു ഭൂരിപക്ഷം.പ്രീപോള്‍ സര്‍വേകള്‍ നേരത്തേ സോജന്റെ വിജയം പ്രവചിച്ചിരുന്നു.49 കാരനായ സോജന്‍ ജോസഫ് കോട്ടയം കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ബ്രൈറ്റ ജോസഫ് ഭാര്യയും ഹന്ന, സാറ, മാത്യു എന്നിവര്‍ മക്കളുമാണ്. കെന്റ് ആന്‍ഡ് മെഡ്വേ എന്‍എച്ച്എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്‌നര്‍ഷിപ്പ് ട്രസ്റ്റില്‍ മാനസികാരോഗ്യവിഭാഗം നഴ്‌സിംഗ് മേധാവിയാണ് സോജന്‍ ജോസഫ്.

നഴ്‌സായി ജോലി ചെയ്യുന്നതിനിടെ

രാഷ്ട്രീയത്തിലും സജീവമാകുകയായിരുന്നു. 139 വര്‍ഷം മുമ്പ് ആഷ്‌ഫോര്‍ഡ് മണ്ഡലം രൂപീകരിച്ചശേഷം ഇതാദ്യമായിട്ടാണ് ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി വിജയിക്കുന്നത്.

എകെസിസി പ്രസിഡണ്ട് ജോസഫ് തെക്കൂടൻ, ഡി വൈ എസ് പി -കെ ജി സുരേഷ്, കരുവന്നൂർ സെൻമേരിസ് ചർച്ച് വികാരി ഫാ.ഡേവിസ് കല്ലിങ്കൽ, കൈക്കാരൻ ടി.എ പോൾ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ക്ലീൻ കരുവന്നൂർ പ്രോജക്ടിന്റെ ഉദ്ഘാടനവും സോജൻ ജോസഫ് എംപി.നിർവഹിച്ചു. കരുവന്നൂരിനെ മാലിന്യ വിമുക്തമാക്കുന്നതാണ് ക്ലീൻ കരുവന്നൂർ പദ്ധതി.

Follow us on :

More in Related News