Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സോഹ്നി കാരന്തിൻ്റെ കഥക് നൃത്തവും ഉസ്താദ് ഹൈദ്രോസിന്റെ സൂഫി സംഗീതവും കാണികളെ പുളകം കൊള്ളിച്ചു

24 Apr 2024 16:14 IST

PEERMADE NEWS

Share News :

തൃശൂർ : ശതദിനനൃത്തോത്സവത്തിൽ

സൂഫി കഥക് സമന്വയ നൃത്തം അവതരിപ്പിച്ചു. വിഷ്ണുമായ സ്വാമി സ്തുതിയും തീൻതാൾ താളത്തിൽ ശിവ സ്തുതിയും കവി അമീർഖുസ്റോയുടെശിയിരീകളുംസൂഫീ കവിതകളുമായിരുന്നു നർത്തകി സോഹ്നി കാരന്തിൻ്റെ കഥക് നൃത്തത്തിനൊപ്പം ഉസ്താദ് ഹൈദ്രോസ് തൻ്റെ മാസ്മര ഗാനാലാപനത്താൽ രംഗം ദൈവീകമാക്കിയത്. ലഖ്നൗ ഖരാനയിൽ ബിഹാക് രാഗത്തിൽ ഉസ്താദ് ബഹാദൂർ ഹുസൈൻ ഖാൻ ചിട്ടപ്പെടുത്തിയ തരാനയിൽ  ചക്ര് ധാര് എന്ന ആംഗിക ചലനങ്ങളാലും

തക്കാർ എന്ന പദചലനങ്ങളാലും സമ്പന്നമായി. കിസലയ നട്ടുവാങ്ക ത്തിലും, ഇബ്രാഹിം സിത്താറിലും കസീർ ഹാർമോണിയത്തിലും ഗോകുൽ തബല യിലും അകമ്പടി യേകി. കലാകാരന്മാർക്ക് ദേവസ്ഥാനാധിപതി ഡോ. ഉണ്ണി സ്വാമികൾ പൊന്നാടയും പ്രശസ്തിപത്രവും ശിൽപ്പവും പ്രസാദവും നൽകി ആദരിച്ചു.

Follow us on :

More in Related News