Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Oct 2024 01:58 IST
Share News :
സോഹാർ: സൊഹാർ മലയാളി സംഘം ഇന്ത്യൻ സോഷ്യൽ ക്ലബ് സോഹാറുമായി ചേർന്ന് നടത്തുന്ന ഒമ്പതാമത് യുവജനോത്സവത്തിന്റെ ഭാഗമായി നടക്കുന്ന സ്റ്റേജിതര മത്സരം ഒക്ടോബർ 11 ന് സോഹാർ ലുലു ഹൈപ്പർ മാർക്കറ്റ് ഹാളിൽ രാവിലെ 9 മണി മുതൽ വൈകീട്ട് 6 മണിവരെ നടക്കും .
കവിത, ചെറുകഥാ രചന, ഉപന്യാസരചന, പെൻസിൽ ഡ്രോയിങ്, പെൻസിൽ കളറിങ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. കവിത, ഉപന്യാസം , ചെറുകഥ എന്നിങ്ങനെയുള്ള മത്സരത്തിൽ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളിൽ പങ്കെടുക്കാം. വിവിധ വിഭാഗം തിരിച്ചാണ് മത്സരം നടക്കുക.
യുവജനോത്സവം സ്റ്റേജ് മത്സരങ്ങൾ നവംബർ 1, 2 തീയ്യ തികളിൽ സൊഹാറിൽ അരങ്ങേറുമെന്ന് മലയാളി സംഘം ഭാരവാഹികൾ വാർത്തകുറിപ്പിൽ അറിയിച്ചു. നിരവധി മത്സരാർഥികൾ പങ്കെടുക്കുന്ന യൂത്ത് ഫെസ്റ്റ് വെല്ലിൽ ഈ പ്രാവശ്യം മുതൽ സിനിമാറ്റിക് ഡാൻസ് കൂടി മത്സരയിനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു
വിധികർത്താക്കളായി വരുന്നത് കേരളത്തിൽ നിന്നും മറ്റു ജി സി സി രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും മൂന്ന് വേദികളിലായി അരങ്ങേറുന്ന മത്സരത്തിൽ വിജയിക്കുന്നവരിൽ നിന്ന് കലാതിലകം, കലാപ്രതിഭ, കലാശ്രീ, സർഗ്ഗ പ്രതിഭ എന്നിങ്ങനെയുള്ളവരെ തെരഞ്ഞെടുക്കും.
സ്റ്റേജിതര മത്സരത്തിലും യുവജനോത്സവത്തിലും പങ്കെടുക്കുന്നവർ ഓൺലൈനിൽ https://forms.gle/aRyqMkKnPBakJPfZ7 റെജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരത്തിന് ഈ നമ്പറിൽ ബന്ധപ്പെടുക: 78801169, 94295302.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.