Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായിഅപലപിച്ച് ഖത്തർ.

24 Apr 2025 03:34 IST

ISMAYIL THENINGAL

Share News :

ദോഹ: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ഖത്തർ. ഒട്ടേറെ പേർ മരിക്കുകയും, നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത ആക്രമണം അപലപനീയമാണെന്ന് ഖത്തർ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.


അക്രമം, ഭീകരത, ക്രിമിനൽ പ്രവൃത്തികൾ എന്നിവ എന്തിന്റെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ല. ഇത് ഖത്തറിന്റെ ശക്തമായ നിലപാടാണെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇരകളുടെ കുടുംബങ്ങൾക്കും ഇന്ത്യൻ ഗവൺമെന്റിനും ജനങ്ങൾക്കും ഖത്തർ അനുശോചനം അറിയിക്കുന്നതായും പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്നും ഖത്തർ അറിയിച്ചു. 


Follow us on :

More in Related News