Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊറോളി സുന്ദർദാസ് അന്തരിച്ചു

27 Jan 2025 12:56 IST

Fardis AV

Share News :

പൊറോളി സുന്ദർദാസ് അന്തരിച്ചു



കോഴിക്കോട്: കോഴിക്കോട്ടെ സാംസ്കാരിക-സാമൂഹിക-വ്യവസായ മേഖലകളിലെ സജീവസാന്നിധ്യമായിരുന്ന പൊറോളി സുന്ദർദാസ് (77) പൂളാടിക്കുന്ന് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം 'കൃഷ്ണ'യിൽ അന്തരിച്ചു. 

ശ്രീകണ്ഠേശ്വര ക്ഷേത്രയോഗം വൈസ് പ്രസിഡൻറ്, ശ്രീനാരായണ എജുക്കേഷണൽ സൊസൈറ്റി വൈസ് പ്രസിഡൻറ്, സൗത്ത് ഇന്ത്യൻ റോളർ ഫ്ലോർ ബിൽസ് അസോസിയേഷൻ ചെയർമാൻ, കേരള റോളർ ഫ്ലോർ മില്ലേഴ്സ് അസോസിയേഷൻ ചെയർമാൻ, റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡൻറ്, മലബാർ ചേമ്പർ ഓഫ് കോമേഴ്സ് പ്രസിഡൻറ്, എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ അഡ്വൈസറി കമ്മിറ്റി അംഗം, ചിന്മയ എജുക്കേഷനൽ ട്രസ്റ്റ് ട്രസ്റ്റി, കാലിക്കറ്റ് എയർപോർട്ട് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗം, കോമൺവെൽത്ത് ട്രസ്റ്റ് ഡയറക്ടർ, കോംട്രസ്റ്റ് ഐ ഹോസ്പിറ്റൽ ട്രസ്റ്റി, കാലിക്കറ്റ് അഗ്രി ഫോർട്ടി കൾച്ചറൽ സൊസൈറ്റി, യുണൈറ്റഡ് ഡ്രാമ അക്കാദമി, കാലിക്കറ്റ് കോസ്മോപൊളിറ്റൻ ക്ലബ് - ട്രിവാൻഡ്രം ക്ലബ് - എക്സ്ക്ലൂസിവ് ക്ലബ് എന്നിവയുടെ ആജീവനാംഗം , മലബാർ ഇനീഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( മിഷ്) മെമ്പർ

എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

വെസ്റ്റ്ഹിൽ കൃഷ്ണ ഓയിൽ മിൽ, കാക്കഞ്ചേരി സുന്ദർ ഫ്ലളോർമിൽ, കണ്ണൂർ സുന്ദർ ഫ്ളോർ മിൽ വലിയങ്ങാടി കൃഷ്ണൻ സൺസ് എന്നിവയുടെ ഉടമയായിരുന്നു. ഭാര്യ: പ്രഭ സുന്ദർദാസ്. മക്കൾ: പി.സുബിൽ (ദുബായ്), പി.സൂരജ് (ദുബായ്), പി.സ്മൃതി. മരുമക്കൾ: അമിത, ഷിമ്ന, സുധീർ. സഹോദരൻ: പരേതനായ പി.മോഹൻദാസ്. ശവസംസ്കാരം തിങ്കളാഴ്ച വൈകീട്ട് ആറിന് മാവൂർ റോഡ് ശ്മശാനത്തിൽ.

Follow us on :

More in Related News