Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മേപ്പയ്യൂർ സ്റ്റേഷനിലെ പൊലീസ് ഓഫീസർ എം.ജിനേഷ് കുഴഞ്ഞുവീണ് മരിച്ചു

13 Jul 2024 23:13 IST

- Preyesh kumar

Share News :

മണിയൂർ: മേപ്പയൂർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞ് വീണ് മരിച്ചു. മണിയൂർ സ്വദേശിയായായ സിവിൽ പൊലീസ് ഓഫീസർ മാണിയോത്ത് ജിനേഷ് (42) ആണ് മരിച്ചത്. ശനിയാഴ്ച വെകിട്ടായിരുന്നു സംഭവം. ഉടനെ നന്തിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ ആയില്ല.ഭാര്യ: ലിംന, (വനിത പോലീസ്, വനിത പൊലീസ് സ്റ്റേഷൻ കോഴിക്കോട് ). മക്കൾ: ആമിൻ ദേവ്, 8 മാസം പ്രായമായ കുഞ്ഞ്. അച്ഛൻ: പരേതനായ കുഞ്ഞിരാമൻ അമ്മ: ലീല.

സംസ്കാരം ഞായറാഴ്ച രാവിലെ 9 മണിക്ക് മണിയൂർ തെരുവിനടുത്തുള്ള വീട്ടുവളപ്പിൽ

Follow us on :

Tags:

More in Related News