Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2025 18:00 IST
Share News :
കോട്ടയം: കോട്ടയം ഏറ്റുമാനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്കും അധ്യാപികക്കും ശാരീരിക അസ്വസ്ഥതയും ശ്വാസംമുട്ടലും നേരിട്ടു. ചൊവ്വാഴ്ച നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സ്കൂൾ പോളിംങ് ബൂത്തായി പ്രവർത്തിച്ചിരുന്നു. തുടർന്ന് വോട്ടെടുപ്പ് ആവശ്യങ്ങൾക്കായി ഉപയോഗിച്ച ശേഷം ബഞ്ച്, ഡസ്ക്കും ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടു വന്നിട്ടിരുന്നു.ഇതിൽ ഇരുന്ന ശേഷമാണ് ശാരീരിക ബുദ്ധിമുട്ടുകൾ വിദ്യാർത്ഥികൾക്കും, അധ്യാപികക്കും അനുഭവപ്പെട്ടതെന്ന് ഇവർ പറയുന്നു.
ക്ലാസ് എടുക്കുന്നതിനിടയിലാണ് അലർജി പോലെ ചെറിച്ചിലും, ശ്വാസം മുട്ടലുമുണ്ടായത്. തുടർന്ന് ഇവരെ ഏറ്റുമാനൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് ഏറ്റുമാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ ബബ് ലു റാഫേലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം സ്കൂളിൽ എത്തി പ്രാഥമിക പരിശോധന നടത്തി.
നഗരസഭയുടെ ആരോഗ്യ വിഭാഗവും തൊഴിലാളികളും സ്കൂളിൽ എത്തി മുറിയും ഡസ്കും ബെഞ്ചും അടക്കം കഴുകി വൃത്തിയാക്കി. സ്കൂളിന് അവധിയും നൽകി.
Follow us on :
Tags:
More in Related News
Please select your location.