Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരണമില്ലാതെ വൈകി ജോലിക്കെത്തിയാലും നേരത്തെ ഇറങ്ങിയാലും പിഴ

22 Oct 2024 11:26 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: കാരണമില്ലാതെ വൈകി ജോലിക്ക് എത്തുന്നത് അടക്കം ജീവനക്കാരും തൊഴിലാളികളും നടത്തുന്ന നിയമലംഘനങ്ങൾക്ക് സ്വകാര്യ മേഖലയിലെ കമ്പനികൾക്ക് പിഴ ഈടാക്കാമെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശം. 

ഇരുപത്തിയഞ്ചും അതിൽ കൂടുതലും ജീവനക്കാരുള്ള സ്വകാര്യ കമ്പനികൾക്ക് പിഴ ബാധമാക്കാം. ജോലിയിൽ അലസത, ജോലിക്കെത്താതിരിക്കുക, തൊഴിൽ സ്ഥലത്തെ പെരുമാറ്റം അടക്കമുള്ളവയ്ക്ക് ജീവനക്കാരുടെ മേൽ കമ്പനികൾക്ക് പിഴ ചുമത്താം. ഓരോന്നിനും പ്രത്യേക പിഴ ഘടന മാർഗനിർദേശത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.


വൈകിവരൽ

15 മിനുട്ട് വരെ: ആദ്യ തവണയാണെങ്കിൽ രേഖാമൂലമുള്ള വാണിംഗ്. വാണിംഗുകളുടെ അടിസ്ഥാനത്തിൽ ദിവസ വേതനത്തിന്റെ അഞ്ച്, 10, 15 ശതമാനം വീതം പിടിക്കും.

15 മുതൽ 30 മിനുട്ട് വരെ: വൈകൽ കാരണം തൊഴിലിൽ ചെറിയ തടസ്സമാണെങ്കിൽ 10, 15, 25 ശതമാനം വരെ വേതനം പിടിക്കും. തൊഴിലിൽ വലിയ തടസ്സം നേരിടുകയാണെങ്കിൽ പിഴ ദിവസ വേതനത്തിന്റെ 15, 25, 50 ശതമാനമായി ഉയർത്തും.

30 മിനുട്ട് മുതൽ 60 മിനുട്ടിലേറെ വൈകുകയാണെങ്കിൽ ദിവസ വേതനത്തിന്റെ 75 ശതമാനം വരെ കട്ടാകും. ജോലിയിലെ തടസ്സം ഇക്കാര്യത്തിൽ പരിഗണിക്കില്ല.

അനുമതി കൂടാതെ അവധി: അവധി ദിവസത്തെ വേതനം നഷ്ടപ്പെടുന്നതിനൊപ്പം ദിവസ വേതനത്തിന്റെ 25 മുതൽ 50 ശതമാനം വരെ പിടിക്കും.

നേരത്തേ പോകൽ: നിശ്ചയിച്ച സമയത്തിന് മുമ്പ് അനുമതിയില്ലാതെ പോകുകയാണെങ്കിൽ രേഖാമൂലമുള്ള വാണിംഗ് മുതൽ വേതനത്തിന്റെ 50 ശതമാനം വരെ പിടിക്കുക അല്ലെങ്കിൽ ഒരു ദിവസത്തെ സസ്‌പെൻഷൻ എന്നിവയുണ്ടാകും.

നിശ്ചിത എക്‌സിറ്റിലൂടെയല്ലാതെ പുറത്തുപോകൽ: ദിവസ വേതനത്തിന്റെ 25 ശതമാനം വരെ പിടിക്കൽ മുതൽ രണ്ട് ദിവസത്തെ സസ്‌പെൻഷൻ വരെയുണ്ടാകും.

സന്ദർശകരെ സ്വീകരിക്കൽ: കമ്പനിയിലെ ജീവനക്കാരെയല്ലാതെ അനുമതി കൂടാതെ സ്വീകരിച്ചാൽ വ്യത്യസ്ത പിഴകളുണ്ടാകും. തൊഴിൽ സ്ഥലത്തെ സുരക്ഷ പരിഗണിച്ചായിരിക്കും പിഴ.

ജോലിക്കിടെ ഉറങ്ങലും തിന്നലും: നിരോധിത സ്ഥലങ്ങളിൽ വെച്ച് ഭക്ഷണം കഴിക്കല്‍, തൊഴിൽ സമയത്ത് ഉറങ്ങൽ തുടങ്ങിയവക്ക് രേഖാമൂലമുള്ള മുന്നറിയിപ്പ് മുതൽ ഒന്നിലേറെ ദിവസങ്ങളിലേക്ക് സസ്‌പെൻഷൻ വരെയുണ്ടാകും.

വ്യക്തിഗത ആവശ്യത്തിനായി സൗകര്യങ്ങൾ ഉപയോഗപ്പെടുത്തൽ:

വ്യക്തിഗത ആവശ്യത്തിനായി കമ്പനി ഫോൺ അനുമതിയില്ലാതെ ഉപയോഗപ്പെടുത്തുന്നത് പിഴക്ക് കാരണമാകും.

ഹാജർ രേഖകൾ മാറ്റം വരുത്തൽ: ഹാജർ ലോഗുകൾ മാറ്റം വരുത്തുന്നത് കനത്ത പിഴക്ക് കാരണമാകും. രേഖകൾ കൃത്യമായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പുവരുത്താനാണിത്.

തൊഴിൽ മികവിലെ അശ്രദ്ധ: തൊഴിലാളികളുടെ സുരക്ഷക്കോ സാമഗ്രികളുടെ നാശത്തിനോ കാരണമാകുന്ന അശ്രദ്ധയ്ക്ക് ഒന്ന് മുതൽ അഞ്ച് ദിവസം വരെ സസ്‌പെൻഷൻ ലഭിക്കും.

മദ്യം, മയക്കുമരുന്ന് ഉപയോഗം:

ജോലി സമയത്ത് മദ്യം അല്ലെങ്കിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി കണ്ടെത്തിയാൽ നഷ്ടപരിഹാരം നൽകാതെ ഉടനടി പിരിച്ചുവിടും.

മാറ്റങ്ങൾ അറിയിക്കാതിരിക്കുക: വ്യക്തിഗത വിവരങ്ങളിലെ മാറ്റങ്ങൾ ഏഴ് ദിവസത്തിനുള്ളിൽ തൊഴിലുടമയെ അറിയിച്ചില്ലെങ്കിൽ 50 ശതമാനം വേതനം പിടിക്കിൽ മുതൽ മൂന്ന് ദിവസത്തെ സസ്‌പെൻഷൻ വരെയുണ്ടാകും.

മോശം പെരുമാറ്റം: മോശം അഭിപ്രായ പ്രകടനങ്ങൾ നടത്തുക ചെറിയ കൈയാങ്കളി എന്നിവയും ഗുരുതര പിഴക്ക് കാരണമാകും. നിരവധി ദിവസത്തെ സസ്‌പെൻഷനോ പിരിച്ചുവിടലിനോ ഇത് ഇടയാക്കും.

ജോലിക്കിടെ ഉറങ്ങുക, മോശം പെരുമാറ്റം, ഹാജർ രേഖകളിൽ മാറ്റം വരുത്തുക തുടങ്ങിയവ രേഖാമൂലമുള്ള വാണിംഗ് മുതൽ അഞ്ച് ദിവസം വരെ സസ്‌പെൻഷനിലേക്കോ പിരിച്ചുവിടലിലേക്കോ നയിക്കും.

ഗുരുതര നിയമലംഘനം: കൈക്കൂലി സ്വീകരിക്കുക, നിയമ നടപടിക്രമങ്ങൾ പാലിക്കാതെ സമരം ചെയ്യുക, സഹപ്രവർത്തകർക്കെതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുക തുടങ്ങിയവ നഷ്ടപരിഹാരത്തോടെയുള്ള പിരിച്ചുവിടലിനോ കടുത്ത പിഴക്കോ കാരണമാകും.

ഈ നിയമങ്ങളും പിഴകളും തൊഴിൽ സ്ഥലത്തെ കാണാനാകുന്ന ഇടങ്ങളിൽ അറബിയിലും ഇംഗ്ലീഷിലും പ്രദർശിപ്പിക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. ഇക്കാര്യത്തിൽ എല്ലാ തൊഴിലാളികളും ജീവനക്കാരും ബോധവാന്മാരാകാനാണ്. തൊഴിലിട അച്ചടക്കവും സുരക്ഷയും മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987 / +974 55374122

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി  വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News