Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരട്ടി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നാളെ ഇടവകദിന ആഘോഷവും ഊട്ടു നേർച്ചയും

07 Sep 2024 20:40 IST

WILSON MECHERY

Share News :

കൊരട്ടി:

കൊരട്ടി സെന്റ് മേരീസ് ഫോറോനാ പള്ളിയിൽ നാളെ ഇടവകദിന ആഘോഷവും ഊട്ടു നേർച്ചയും ഉണ്ടായിരിക്കുന്നതാണ്.

ഫാദർ പ്രവീൺ വെള്ളാട്ടുപ്പറമ്പിൽ ശ്രമധാന പ്രവർത്തനങ്ങൾക്ക് ആശീർവദിച്ചു ആരംഭം കുറിച്ചു.  ശ്രമധാന പ്രവർത്തനങ്ങളിൽ ആയിരകണക്കിന് വിശ്വാസികൾ പങ്ക് ചേർന്നു. 

രാവിലെ 9ന് സെൻട്രൽ കമ്മിറ്റിയുടെയും പാരീഷ് കൗൺസിലിന്റെയും കാഴ്ചസമർപ്പണം.... ബൈബിൾ ക്വിസ് (ബിബ്ലിയ 2024( നും ലോഗോസ് ക്വിസ് മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ടവർക്കും, ഉൽപ്പന്ന പിരിവിൽ അളോഹരി വിഹിതം ഏറ്റവും കൂടുതൽ വന്ന യൂണിറ്റുകൾക്കും എവെർ റോളിങ് ട്രോഫിയും ക്യാഷ്‌ അവാർഡും നൽകും. തുടർന്ന് ഇടവകയിൽ നിന്നുള്ള പുരോഹിതർ അർപ്പിക്കുന്ന ആഘോഷമായ പാട്ടുകുർബാന ഉണ്ടായിരിക്കുന്നതാണ്. ഊട്ടു സദ്യയ്ക്കു ആവശ്യമുള്ള എകദേശം അഞ്ചു ലക്ഷത്തോളം വില വരുന്ന പച്ചക്കറികളും, എലക്കാ അടക്കമുള്ള സാധനങ്ങൾ ഇടവക ജനങ്ങൾ കാഴ്ച്ചയായി നൽകി.  നേർച്ച സദ്യ ഒരുക്കുന്നതിനുള്ള പച്ച കറികൾ ഇടവക വിശ്വാസികൾ ശ്രമദാനമായി ഒരുക്കിയെടുത്തു. 

ഏകദേശം 30,000 പേർക്കുള്ള ഭക്ഷണം ആണ് തയ്യാറാക്കുന്നത്. 9 ന് ഉള്ള കുർബാനക്ക് ശേഷം ഭക്ഷണം വെഞ്ചിരിച് വിശ്വാസികൾക്ക് നൽകും. 10 കൗണ്ടറുകൾ ഭക്ഷണം വിതരണം ചെയ്യന്നതിനു ഒരുക്കിയിട്ടുണ്ട്. 2 കൗണ്ടറുകൾ പാരിഷ് ഹാളിനകത്തു ഇരുന്നു ഭക്ഷണം കഴിക്കുവാനുള്ള സൗകര്യത്തോടെ ഒരുക്കിയിട്ടുണ്ട്. കിടപ്പു രോഗികൾക്ക് ഭക്ഷണം പാർസൽ ആയി ലഭിക്കുന്നതിനും അവസരമുണ്ട്. കിടപ്പു രോഗികൾക്കുള്ള പാർസൽ ആവശ്യമുള്ളവർ സെൻട്രൽ കമ്മിറ്റിയേയോ, കൈക്കാരൻ മാരെയോ അറിയിച്ചു കൂപ്പൺ വാങ്ങേണ്ടതാണ്.  വിപുലമായ സൗകര്യങ്ങളാണ് ഊട്ടു നേർച്ചക്കായി പള്ളിയോട് ചേർന്നുള്ള ക്വീൻ മേരി പാരിഷ് ഹാളിൽ ഒരുക്കിയിരിക്കുന്നത്.  

പ്രവർത്തനങ്ങൾക്ക്‌ റവ ഫാദർ പ്രവീൺ വെള്ളാട്ടുപറമ്പിൽ, റവ ഫാദർ ജോമി പേരിയപ്പാടാൻ, റവ ഫാദർ ആന്റണി കോടംകണ്ടത്തിൽ, റവ ഫാദർ പോൾ കല്ലൂക്കാരൻ, കൈക്കാരൻ മാരായ ജോഫി നാലപ്പാട്ട്, ജൂലിയസ് ദേവസ്സി വെളിയത്ത്, വൈസ് ചെയർമാൻ ഡോ ജോജോ നാലപ്പാട്ട്, സെക്രട്ടറി ശ്രീമതി വത്സ സണ്ണി, ജോയിന്റ് സെക്രട്ടറി ശ്രീമതി ജിനി ആന്റണി, ട്രഷറർ അഡ്വ ആൽബിൻ പൗലോസ്, തുടങ്ങിയവർ നേതൃത്വം നൽകുന്നു.

Follow us on :

More in Related News