Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലാ നഗരസഭ: പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്നു കൗൺസിലർമാരുടെ പിന്തുണ യു.ഡി.എഫിന്; ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണായി മത്സരിക്കും

25 Dec 2025 22:32 IST

CN Remya

Share News :

കോട്ടയം: കോട്ടയം പാലാ നഗരസഭ പുളിക്കക്കണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ പിന്തുണ യു.ഡി.എഫിന്. പാലാ നഗരസഭാ ഭരണം യുഡിഎഫിന് ലഭിക്കും. ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണായി മത്സരിക്കുമെന്നാണ് സൂചന. ഇതോടെ ഇതാദ്യമായി പാല നഗരസഭയില്‍ കോണ്‍ഗ്രസ് എം പ്രതിപക്ഷ സ്ഥാനത്താകും. ചെയര്‍പേഴ്‌സണ്‍ സ്ഥാനം രണ്ടരവര്‍ഷം വീതം പങ്കിടും. ആദ്യടേമില്‍ ദിയ ബിനു നഗരസഭാ അധ്യക്ഷയാകും. ഇതോടെ 21കാരിയായ ദിയ ബിനു ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ചെയര്‍പേഴ്‌സണാകും. രണ്ടാം ടേമില്‍ സ്വതന്ത്ര അംഗമായി വിജയിച്ച മായ രാഹുല്‍ ചെയര്‍പേഴ്‌സണ്‍ ആകും. മായ രാഹുല്‍ ആണ് വൈസ് ചെയര്‍പേഴ്‌സണ്‍ ആകും

പാലാ നഗരസഭയില്‍ ബിനു പുളിക്കകണ്ടം, ബിനുവിന്റെ സഹോദരന്‍ ബിജു പുളിക്കകണ്ടം, ബിനുവിന്റെ മകള്‍ ദിയ എന്നിവരാണ് സ്വതന്ത്രരായി വിജയിച്ചത്. പാലാ നഗരസഭയിലെ 13, 14 15 വാര്‍ഡുകളിലാണ് ഇവര്‍ മത്സരിച്ചത്. 20 വര്‍ഷമായി കൗണ്‍സിലറായ ബിനു ഒരു തവണ ബിജെപി സ്ഥാനാര്‍ഥിയായും ഒരു തവണ സിപിഎം സ്ഥാനാര്‍ഥിയായും 2 തവണ സ്വതന്ത്രനായുമാണു ജയിച്ചത്. ഇപ്പോഴത്തെ നഗരസഭയില്‍ സിപിഎം ചിഹ്നത്തില്‍ മത്സരിച്ചു ജയിച്ച ഏകയാളായിരുന്നു ബിനു. കേരള കോണ്‍ഗ്രസു (എം) മായുള്ള തര്‍ക്കങ്ങള്‍ക്കൊടുവില്‍ ബിനുവിനെ സിപിഎം പുറത്താക്കിയിരുന്നു. 

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവര്‍ത്തിച്ചയാളാണ് ബിജു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ വോട്ട് ചെയ്തിരുന്നു. കന്നി മത്സരത്തിനിറങ്ങിയ ദിയ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍നിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്. 40 വര്‍ഷം കേരള കോണ്‍ഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പിവി സുകുമാരന്‍ നായര്‍ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും.

Follow us on :

More in Related News