Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാൻ മമ്മുട്ടി ഫാൻസും, റൂവി മലയാളി അസോസിയേഷനും സംയുക്തമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി

20 Sep 2024 18:32 IST

- MOHAMED YASEEN

Share News :

മസ്കറ്റ്: വയനാട്ടിലെ മുണ്ടക്കൈയിലയുണ്ടായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകി. ഒമാൻ മമ്മുട്ടി ഫാൻസും, റൂവി മലയാളി അസോസിയേഷനും സംയുക്തമായാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന നൽകിയത്‌. 

കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ രോഗ ചികിത്സയ്ക്കും, പ്രകൃതി ദുരന്തങ്ങളിലടക്കം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനുമുള്ളതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി. അത് കൃത്യമായി അർഹരായവരുടെ കൈകളിലെത്താൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് അനന്തപുരി ഹോട്ടലിൽ വച്ച് നടന്ന ചടങ്ങിൽ പ്രോഗ്രം ഉൽഘാടനം ചെയ്തുകൊണ്ട് ആർഎംഎ പ്രസിഡന്റ്ഫൈസൽ ആലുവ പറഞ്ഞു.

ആർഎംഎ ഫാമിഫെസ്റ്റിൽ മെന്റലിസം ഷോ അവതരിപ്പിച്ച സുജിത്തിനുള്ള ഉപഹാരം ആർഎംഎ ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ് നൽകി.

ആർഎംഎ ജനറൽ സെക്രട്ടറി ഡോക്ടർ മുജീബ് അഹമ്മദ് സ്വാഗതവും, ആർ എം എ ട്രഷറർ സന്തോഷ് കെ ആർ ഫണ്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ഒമാൻ മമ്മൂട്ടി ഫാൻസ് രക്ഷാധികാരി ഹാശിം ഹസ്സൻ, സെക്രട്ടറി ആഷിഖ് ആർഎംഎ വനിത വിങ് ജനറൽ കൺവീനർ ബിൻസി സിജോ, ആർഎംഎ പ്രോഗ്രാം കോർഡിനേറ്റർ നീതു ജിതിൻ, ആർഎംഎ കമ്മറ്റി അംഗങ്ങളായ സുജിത് സുഗുണൻ, എബി, ഷാജഹാൻ, ഷൈജു, സച്ചിൻ, നസീർ, സുഹൈൽ, സൂരജ്, ആഷിക് എന്നിവർ സംസാരിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News