Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 May 2026 17:11 IST
Share News :
കടുത്തുരുത്തി: ആപ്പാഞ്ചിറ ജലവിഭവ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി ജന്മനാട്ടിലെത്തിയ മോന്‍സ് ജോസഫിന് ആപ്പാഞ്ചിറ ഗ്രാമം സ്‌നേഹോഷ്മള സ്വീകരണം നല്‍കി.
കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് ഓഫീസില്‍ പാര്‍ട്ടി പ്രവര്‍ത്തകരും യുഡിഎഫ് പ്രവര്‍ത്തകരും നല്‍കിയ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി.തുടര്‍ന്ന് ഏറ്റുമാനൂരിലും കുറുപ്പന്തറ,മുട്ടുചിറ,കടുത്തുരുത്തി എന്നിവിടങ്ങളിലം സ്വീകരണത്തിന് ശേഷം രാത്രി ഒമ്പത് മണിയോടെയാണ് ജന്മനാട്ടിലെത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാട്ടുകാരും വിവിധ രാഷ്ട്രീയ സാമൂഹ്യ പൗരസമിതി പ്രവര്‍ത്തകരും രാതി വൈകിയും തങ്ങളുടെ പ്രിയജനനായകനെ സ്വീകരിക്കാന്‍ കാത്ത് നില്‍ക്കുകയായിരുന്നു. ആപ്പാഞ്ചിറ ജംഗഷനില്‍ തുറന്ന ജീപ്പിലെത്തിയ മോന്‍സ് ജോസഫിനെ അവര്‍ ഷാള്‍ അണിയിച്ചും മധുരം നല്‍കിയും സ്വീകരിച്ചു. ചെണ്ടമേളവും മാലപടക്കവും പേപ്പര്‍ വിസമയവും സ്വീകരണത്തിനു കൊഴുപ്പേകി. നാടിന്റെയും നിയോജകമണ്ഡലത്തിന്റെയും മാത്രമല്ല സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുമെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.
ജനങ്ങള്‍ വളരെയധികം ബന്ധപ്പെടുന്ന വകുപ്പാണ് ജലവിഭവ വകുപ്പ് . കുടിവെള്ള പ്രശ്‌നം എല്ലാ പ്രദേശങ്ങളിലും വളരെ രൂക്ഷമാണ് . അത് പരിഹരിക്കേണ്ടതായിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ അടക്കം നിരന്തരം പരാതികള്‍ പറയുന്നത് കേള്‍ക്കേണ്ടിവരും. ഇതെല്ലാം വളരെ ഗൗരവത്തോടെ കൂടി കേള്‍ക്കുകയും തകരാറിലായ സിസ്റ്റത്തെ നല്ല വഴിക്ക് കൊണ്ടുവന്നു ജലവിഭവവകുപ്പിനെ കൂടുതല്‍ ജനകീയമാക്കാനും പ്രയത്‌നിക്കും. രാഷ്ട്രീയ പ്രവര്‍ത്തനം എളിയ നിലയില്‍ തുടങ്ങിയത് ഗ്രാമത്തില്‍ നിന്ന് തന്നെയാണ് . സ്‌കൂള്‍ കോളേജ് കാലം മറക്കാനാവില്ല. നാടിനെയും നാട്ടുകാരെയും മറന്ന് ഒരിക്കലും പൊതുപ്രവര്‍ത്തനം നടത്തുകയില്ല. എല്ലാ കാലത്തും ചേര്‍ത്ത്‌നിര്‍ത്തി താങ്ങും തണലും നല്‍കിയ നാടിന്റെ സ്‌നേഹവും സ്‌നേഹബന്ധങ്ങളും വളരെ കരുത്താണ് പകര്‍ന്നിട്ടുള്ളത്. നിങ്ങളേല്‍പ്പിച്ച വിശ്വാസവും ഉത്തരവാദിത്വവും കരുത്തോടെ നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന ഉറച്ചബേധ്യമാണുള്ളതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. സ്വീകരണങ്ങളേറ്റുവാങ്ങി സമീപത്തെ തറവാട്ടിലെത്തിയ മോന്‍സ് ജോസഫിനെ സഹോദരന്‍ റെജി ജോസഫ് അടക്കമുള്ള ബന്ധുക്കള്‍ ഷാള്‍ അണിയിച്ചും ബോക്ക നല്‍കിയും സ്വീകരിച്ചു. തുടര്‍ന്ന് മാതാവ് മറിയാമ്മ, ഭാര്യ സോണിയ ,മകള്‍ മരിയ എന്നിവരടക്കമുള്ളവര്‍ മധുരം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.