Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണിപ്പുരിയും ഭരതനാട്യവും ഒഡിസിയും ദേവസ്ഥാനത്തെ അരങ്ങ് തകർത്തു

29 May 2024 22:51 IST

PEERMADE NEWS

Share News :


തൃശൂർ പെരിങ്ങോട്ടുകര ദേവസ്ഥാനം ശ്രീ വിഷ്ണുമായ സ്വാമി ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്ന ശതദിന നൃത്തോത്സവത്തിന്റെ 82ആം ദിവസം . മണിപ്പൂരിന്റെ തനതു ശാസ്ത്രീയ നൃത്തരൂപം ഡോ. താനിയ ചക്രബോർത്തി രംഗ മണ്ഠപത്തിൽ ജയദേവരുടെ ഗീതഗോവിന്ദവും, രാധാ അഭിസാറും, ദശാവതാരവും നിറഞ്ഞാടുകയുണ്ടായി. തുടർന്ന് ചെന്നൈയിൽ നിന്ന് വന്ന ഭരതനാട്യം കലാകാരി ഗുരു വിജയലക്ഷ്മിയും ശിഷ്യരും അവതരിപ്പിച്ച നന്ദികവുത്തുവവും ഉരുകാത ഉള്ളം എന്ന പദവും ഗോകുല പാലാ വർണ്ണവും ആടിയത് സദസ്യരുടെ അഭിനന്ദനങ്ങൾക്ക് പാത്രമായി. ഒഡിസ്സിയിൽ നൃത്തം ചെയ്യുന്നതിനായി ഗോവയിൽ നിന്നെത്തിയ കുഞ്ഞു കലാകാരി സായന്തന മോഹൻ അവതരിപ്പിച്ച മോഹനപല്ലവിയും, ശ്രീരാമചന്ദ്ര കൃപാലു എന്ന ഭജനും ശ്രദ്ധേയമായി.ദേവസ്ഥാനാധിപതി ഡോ.ഉണ്ണിസ്വാമികൾ കലാകാരികൾക്ക് പൊന്നാടയും പ്രശസ്തി പത്രവും ശില്പവും നൽകി ആദരിച്ചു

Follow us on :

More in Related News