Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരണപെട്ടു

26 Apr 2025 09:09 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഒമാനിലെ കസബിൽ രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി മരണപെട്ടു 

കൊല്ലം അഞ്ചൽ എരൂർ അയ്‌ലറ സ്വദേശി, ഉത്രം വീട്ടിൽ ജിത്തു കൃഷ്‌ണനാണ് ( 36) മരണപെട്ടത്. 

സലാലയിൽ കോൺട്രാൿറ്റിംഗ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ജിത്തു കൃഷ്‌ണൻ ജോലി ആവശ്യാർത്ഥമമാണ് കസബിൽ പോയത്. അവിടെ വെച്ച് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് കത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് അപകടം. രണ്ടാമത് കാറിലുണ്ടായിരുന്ന ഏഷ്യൻ വംശജരായ നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്. 

പരേതനായ ഗോപാല കൃഷ്‌ണനാണ് പിതാവ്. (ഇദ്ദേഹം മുമ്പ് ഹൃദയാഘാതം മൂലം സലാലയിലാണ് മരിച്ചത്). മാതാവ് അനിത കുമാരി. ഭാര്യ മീനു. 

സ്പോൺസർ സംഭവ സ്ഥലത്തേക്ക് തിരിച്ചതായി കോൺസുലാർ ഏജന്റ് ഡോ. കെ.സനാതനൻ അറിയിച്ചു. കസബ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം കസബ് കെ.എം.സി.സി യുടെ നേത്യത്വത്തിൽ രേഖകൾ ശരിയാക്കുന്നതിനായുള്ള ശ്രമങ്ങൾ നടന്നു വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

Follow us on :

More in Related News