Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Apr 2024 14:22 IST
Share News :
ഫവാസ് കൊച്ചന്നൂരിൻ്റെ നിര്യാണത്തിൽ മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
മറുനാട്ടിൽ മലയാളി അസോസിയേഷൻ ഒമാൻ ( MNMA ) രക്ഷാധികാരിയും ആക്സിഡൻ്റസ് & ഡിമൈസസ് ഒമാൻ്റെ ട്രഷററും കൂടിയായ ശ്രീ. ഫവാസ് കൊച്ചന്നൂരിന്റെ നിര്യാണത്തിൽ അൽ അൻസാബ് ഓഫീസിൽ അനുസ്മരണ ചടങ്ങ് നടത്തി. ഒമാനിലെ ഒട്ടനവധി സാമൂഹിക സംഘടനകളിൽ ഒട്ടും ലാഭേച്ചയില്ലാതെ നിസ്തുല സേവനം നടത്തിയ വെക്തിത്വത്തിൻ്റെ ഉടമയായിരുന്നു ശ്രി ഫവാസ് കൊച്ചന്നൂർ എന്ന് യോഗത്തിൻ്റെ അധ്യക്ഷൻ എം എൻ എം എ യുടെ പ്രസിഡണ്ട് ശ്രി അനിൽ കുമാർ ചൂണ്ടിക്കാട്ടി. ശ്രി ഫവാസിൻ്റെ വിയോഗം എം എൻ എം എ ക്ക് നികത്താൻ പറ്റാത്ത വിടവാണ് സൃഷ്ഠിച്ചതെന്ന് സെക്രട്ടറി ജയൻ ഹരിപ്പാടും സുചിപ്പിച്ചു. കോവിഡ് മഹാമാരിയിൽ സഹജീവികൾക്ക് സഹായവുമായി ഓടി നടന്ന പ്രവർത്തകനായിരുന്നു ഫവാസ് എന്ന് ജോയിൻ്റ് സെക്രട്ടറി മണികണ്ഠൻ ഓർമ്മിപ്പിച്ചു. പരേതൻ്റെ കുടുംബത്തിന് ക്ഷമയും ധൈര്യവും മുന്നോട്ടുള്ള പ്രയാണത്തിൽ സർവ്വശക്തൻ നൽകട്ടെയെന്ന് വൈസ് പ്രസിഡണ്ട് മനോഹരൻ ചെങ്ങളായിയും രേഖപ്പെടുത്തി. ഏത് സാഹചര്യത്തിലും ഉറച്ച നിലപാട് വെക്തമാക്കുന്ന ശാന്തശീലനായിരുന്നു ശ്രി ഫവാസ് എന്ന് ട്രഷറർ ശ്രീമതി പിങ്കു അനിൽ കുമാർ യോഗത്തിൽ സൂചിപ്പിച്ചു. എല്ലാ ഭരണ സമിതി അംഗങ്ങളും മറ്റ് മെമ്പർമാരും അനുശോചന യോഗത്തിൽ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.