Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളം മിഷൻ അംഗവും സാമൂഹ്യ പ്രവർത്തകനുമായ ഡോ. അഭിലാഷ് നായർക്ക് യാത്രയയപ്പ് നൽകി

20 Sep 2024 18:55 IST

- MOHAMED YASEEN

Share News :

മസ്‌ക്കറ്റ്: ഒമാനിലെ പ്രവാസ ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന മലയാളം മിഷൻ സൂർ മേഖല കമ്മിറ്റി അംഗവും സാമൂഹ്യ പ്രവർത്തകനുമായ ഡോക്ടർ അഭിലാഷ് നായർക്ക് സൂർ മേഖലാ കമ്മിറ്റി സൂറിൽവച്ച് യാത്രയയപ്പും സ്നേഹോപഹാരവും നൽകി. 

യാത്രയയപ്പ് പരിപാടി സൂർ മേഖല കമ്മിറ്റി അംഗം മുഹമ്മദ്‌ ഷാഫി ഉദ്ഘാടനം ചെയ്തു. ആശംസ അർപ്പിച്ചുകൊണ്ട് മേഖല കമ്മിറ്റി അംഗങ്ങളായ സജീവൻ ആമ്പല്ലൂർ, ശ്രീധർ ബാബു അധ്യാപികമാരായ രേഖ മനോജ്, ഷംന അനസ് ഖാൻ, റുബീന റാസിഖ്, അക്ഷര തുളസിദാസ്, മാനസ ഷാനവാസ്‌ എന്നിവർ സംസാരിച്ചു.  

മലയാളം മിഷൻ ഒമാൻ സൂർ മേഖലാ കോഡിനേറ്റർ അജിത് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രവർത്തനസമിതി അംഗവും മേഖലാ കമ്മിറ്റി അംഗവുമായ സൈനുദ്ദീൻ കൊടുവള്ളി അദ്ധ്യക്ഷത വഹിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/B9L2Cp0r8se1VAMEI9nTFl

For: News & Advertisements +968 95210987 / +974 55374122

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News