Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Dec 2025 16:59 IST
Share News :
കോട്ടയം: തദ്ദേശ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് നടന്നത് വൈക്കം ബ്‌ളോക്കിലെ തലയാഴത്ത്. പഞ്ചായത്തിലെ 16185 വോട്ടർമാരിൽ 13105 പേര്‍ വോട്ട് ചെയ്തു. ആകെ പോളിംഗ് ശതമാനം 80.97. ഇതിൽ 6492 പുരുഷന്മാരും (81.91%) 6613 സ്ത്രീകളും (80.07) ഉൾപ്പെടുന്നു. ഏറ്റവും കുറവ് പോളിംഗ് ശതമാനം ഉഴവൂരിലാണ്- 63.22%. ആകെയുള്ള 13022 വോട്ടർമാരിൽ 8232 പേരാണു വോട്ട് ചെയ്തത്. പുരുഷന്മാർ-4132(65.93%), സ്ത്രീകൾ-4100 (60.70%).
പോളിംഗ് കണക്കില്‍ ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്ത് ഈരാറ്റുപേട്ട ബ്‌ളോക്കിലെ തലനാടാണ്. ഇവിടെ 80.70 ശതമാനമാണ് പോളിംഗ്. ആകെയുള്ള 5208 വോട്ടർമാരിൽ 4203 പേര്‍ വോട്ട് ചെയ്തു. പുരുഷന്മാർ -2157 (82.36%), സ്ത്രീകൾ: 2046 (79.03%). എന്നാൽ വോട്ടു ചെയ്തവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലാണ്.
എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലാണ്- 26170 പേർ. ആകെ വോട്ടർമാർ- 37158. പോളിംഗ് ശതമാനം 70.43. തൊട്ടുപിന്നിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്താണ്- 25312 പേർ. ആകെ വോട്ടർമാർ 36048. പോളിംഗ് ശതമാനം 70.22.
ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ബ്ലോക്ക് വൈക്കമാണ് -79.03 %. ഈ ബ്‌ളോക്കിനു കീഴിലുള്ള ചെമ്പ് (80.27%), മറവൻതുരുത്ത് (80.17%) ഗ്രാമപഞ്ചായത്തുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. വൈക്കം ബ്‌ളോക്കിലെ ശേഷിക്കുന്ന മൂന്നു ഗ്രാമപഞ്ചായത്തുകളിലും പോളിംഗ് 77 ശതമാനത്തിനു മുകളിലാണ്; ടി.വി. പുരം-77.86%, ഉയനാപുരം-77.68%, വെച്ചൂർ-77.16%.
Follow us on :
More in Related News
Please select your location.