Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Oct 2024 19:07 IST
Share News :
മസ്‌കറ്റ്: ഒമാനിൽ മേഖലയിലെ തൊഴിലുകൾ സ്വദേശികൾക്ക് മാത്രമായി നിജപ്പെടുത്തുന്നു. മലയാളികൾ ഉൾപ്പെടെ തൊഴിലെടുക്കുന്ന ഈ മേഖലകൾ ഇനി മുതൽ സ്വദേശികൾക്ക് മാത്രമാകുന്നതോടെ തൊഴിൽ നഷ്‌ടവും സംഭവിക്കും. നിയമം ലംഘിക്കുന്നവർക്ക് തടവും പിഴയും ശിക്ഷയായി ലഭിക്കും.
വിദേശികളുമായി പങ്കാളിത്തത്തിൽ നടത്തുന്ന നിയമ സ്ഥാപനങ്ങൾ മൂന്ന് വർഷത്തിനുള്ളിലും വിദേശികൾ മാത്രം നടത്തുന്ന നിയമ സ്‌ഥാപനങ്ങൾ, ലീഗൽ കൺസൾട്ടൻസി എന്നിവ ഒരു വർഷത്തിനുള്ളിലും സ്വദേശിവത്കരിക്കണമെന്ന് സുൽത്താന്റെ ഉത്തരവിൽ പറയുന്നു.
ഇത്തരം സ്‌ഥാപനങ്ങളിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് ഒരു വർഷംവരെ തുടരാവുന്നതാണ്. എന്നാൽ, ഈ കാലയളവിൽ ഇത്തരം സ്ഥാപനങ്ങളുടെ ഷെയറുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.
മന്ത്രിമാർ, സ്‌റ്റേറ്റ് കൗൺസിൽ, മജ്ലിസ് ശൂറ, പബ്ലിക് പ്രൊസിക്യൂഷൻ, സ്റ്റേറ്റ് ഭരണ മേഖല, സ്വകാര്യ സ്ഥാപനങൾ തുടങ്ങിയ മേഖലകളിൽ വക്കീൽ ആയോ നിയമ ഉപദേഷ്ടാവായോ ജോലി ചെയ്യുന്ന വിദേശികൾക്ക് ഇനി ആ മേഖലയിൽ പൂർണമായി ജോലി ചെയ്യാൻ കഴിയില്ല. പ്രാക്ടീസ് ചെയ്യുന്ന വക്കീലന്മാരുടെ പട്ടികയിൽ പേർ രജിറ്റ്റർ ചെയ്യാത്തവർക്ക് നിയമ രംഗത്തുള്ള ഒരു ജോലിയും ചെയ്യാൻ പാടില്ല.
നിയമങ്ങൾ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് ആറ് മാസം മുതൽ മൂന്ന് വർഷം വരെ തടവും 300 റിയാൽ മുതൽ 1000 റിയാൽ വരെ പിഴയുമാണ്. മതിയായ ലൈസൻസില്ലാതെ ഇത്തരം ജോലി ചെയ്യുന്നവർക്കും ഒരു മാസം മുതൽ ഒരു വർഷം വരെ തടവും 1000 റിയാൽ മുതൽ 5000 റിയാൽ വരെ പിഴയും ലഭിക്കും. അതേസമയം, വിദേശി വക്കീലന്മാർക്ക് കൺസൾട്ടിങ് ഓഫീസുകൾ തുറക്കാൻ സാധിക്കും. ഇത് വിദേശികൾക്ക് സ്വന്തമായോ ഒമാനികളുടെ പങ്കാളിത്തത്തോടെയോ നടത്താൻ കഴിയും.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a
https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD
For: News & Advertisements +968 95210987 / +974 55374122
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
More in Related News
Please select your location.