Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യുഡിഎഫ് മുന്നേറ്റത്തിലും പിടിച്ചുനിന്ന് ഇടത് കോട്ട. വെച്ചൂരും, തലയാഴവും ഇക്കുറി ഇടത് പക്ഷം തിരിച്ച് പിടിച്ചു.

13 Dec 2025 21:58 IST

santhosh sharma.v

Share News :

വൈക്കം: സംസ്ഥാനതലത്തിൽ യുഡിഎഫ് ശക്തമായ മുന്നേറ്റം നടത്തിയപ്പോഴും ഇടത് കോട്ടയായ വൈക്കത്ത് യു ഡി എഫിന് കാര്യമായ മുന്നേറ്റം നടത്താൻ കഴിഞ്ഞില്ല. 2020- ൽ ഒൻപത് ഗ്രാമ പഞ്ചായത്തുകളിൽ ഏഴ്പഞ്ചായത്തുകളിൽ എൽഡിഎഫും, രണ്ട് പഞ്ചായത്തുകളിൽ യുഡിഎഫിനുമായിരുന്നു ഭരണം. മറവൻതുരുത്ത് , ചെമ്പ്, തലയോലപ്പറമ്പ്, കല്ലറ, വെള്ളൂർ, ടി വി പുരം, ഉദയനാപുരം പഞ്ചായത്താണ് എൽഡിഎഫിൻ്റെ ഭരണം. അതിൽ തലയോലപ്പറമ്പും, ചെമ്പ് പഞ്ചായത്തിലും യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയപ്പോൾ , കല്ലറ ഗ്രാമപഞ്ചായത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായി യു ഡി എഫ് മാറി. ഇവിടെ

14 സീറ്റിൽ ആറ് സിറ്റ് യുഡിഎഫിനും നാല് സീറ്റ് എൽഡിഎഫും, ബി ജെ പി മൂന്ന് സീറ്റിലും ഒരു സ്വതന്ത്രനും വിജയിച്ചു. ഇവിടെ ബി ജെ പി യുടെ നിലപാട് നിർണ്ണായകമാകും. മറവൻതുരുത്ത് പഞ്ചായത്തിൽ ആകെയുള്ള 16 സീറ്റിൽ യുഡിഎഫും, എൽ ഡി എഫും എട്ട് സീറ്റ് വീതം നേടിയെങ്കിലും ഭരണം എൽഡിഎഫിന് ലഭിക്കും. പ്രസിഡൻ്റ് പട്ടികജാതി വനിതാ സംവരണമായതിനാൽ യു ഡി എഫ് മത്സരിച്ച രണ്ട് സംവരണ വാർഡുകളിലും പരാജയപ്പെട്ടതോടെയാണ് ഭരണം നഷ്ടമായത്. വെള്ളൂർ ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളിൽ യു ഡി എഫിന് ആറും, എൽഡിഎഫിന് ഏഴ് സീറ്റും നേടാനായെങ്കിലും മൂന്ന് സ്വതന്ത്രമാരുടെ നിലപാട് നിർണ്ണായകമാകും. യു ഡി എഫ് ഭരിച്ചിരുന്ന വെച്ചൂരും, തലയാഴവും ഇക്കുറി ഇടത് പക്ഷം തിരിച്ച് പിടിച്ചു. യു ഡി എഫിലെ വിള്ളലും സ്ഥാനാർഥി നിർണ്ണയവുമാണ് വെച്ചൂരിൽ തിരിച്ചടിയായത്.9-ാം വാർഡിൽ മത്സരിച്ച മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ ഷൈല കുമാർ നൂറിലധികം വോട്ടുകൾക്കാണ് പരാജയപ്പെട്ടത്. കോൺഗ്രസ് വിമതനായി മത്സരിച്ച കെ.സുരേഷ് കുമാറാണ് വിജയിച്ചത്.ബി ജെ പി മൂന്നാം സ്ഥാനത്തും എൽ ഡി എഫ് നാലാം സ്ഥാനത്തും പോയി. തലയാഴത്ത്സ്ഥാനാർഥി നിർണ്ണയമാണ് വിനയായത്. ടി.വിപുരത്തും വിമതശല്യം യുഡിഎഫിന് തിരിച്ചടിയായി.

 ടി വി പുരവും, ഉദയനാപുരവും ഇടത് പക്ഷം നിലനിർത്തുകയും ചെയ്തു. 

2015, 2020 ലും ഇടത് പക്ഷത്തിന് വ്യക്തമായ മുൻതൂക്കമുണ്ടായിരുന്ന തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ 17 വാർഡുകളിൽ 15 ലും യു ഡി എഫ് വിജയിച്ചു മുസ്ലിം ലീഗ് മത്സരിച്ച രണ്ടാം വാർഡിൽ യു ഡി എഫ് മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടു ഇവിടെ എൽ ഡി എഫിലെ സി പി എം സ്ഥാനാർഥിയാണ് വിജയിച്ചത്. കോൺഗ്രസ്സ് വിമതൻ രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തു.

Follow us on :

More in Related News