Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Nov 2024 21:27 IST
Share News :
കടുത്തുരുത്തി :അയ്യായിരത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന കുറവിലങ്ങാട് ഉപജില്ലാ സ്‌കൂൾ കലോത്സവം - ഹർഷം 2024 നസ്രത്ത്ഹിൽ ഡി പോൾ സ്‌കൂളിൽ അഡ്വ..മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു....
മികച്ച പ്രതിഭകളെ കണ്ടെത്തുന്നതിൽ സ്ക്കൂൾ കലോത്സവങ്ങളുടെ പങ്ക് ഏറെ വലുതാണന്ന് അഡ്വ.മോൻസ് ജോസഫ് എം.എൽ എ . ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സംഘാടകസമിതി ചെയർപേഴ്സണുമായ മിനി മത്തായി അദ്ധ്യക്ഷയായിരുന്നു.
നടനും സംവിധായകനുമായ ദിലീഷ് പോത്തൻ കലാമേളയുടെ ഉദ്ഘാടനം നിർവഹിച്ചു.
ഡി പോൾ സ്കൂൾ പ്രിൻസിപ്പലും ജനറൽ കൺവീനറുമായ ഫാ. ഡിനിൽ പുല്ലാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.
കലോത്സവ സുവനീർ പ്രകാശനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് കാലയും ലോഗോ പ്രകാശനം ജില്ലാ പഞ്ചായത്ത് മെമ്പർ നിർമ്മല ജിമ്മിയും നിർവ്വഹിച്ചു.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി.കുര്യൻ, മാഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കോമളവല്ലി രവീന്ദ്രൻ, മുളക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാസുദേവൻ നായർ, കടപ്ലാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ത്രേസ്യാമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിൻസി മാത്യൂ, കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അൽഫോൻസ ജോസഫ്, പി.ടി.എ പ്രസിഡൻ്റ് ജോബി ജോർജ് എഇഒ ഡോ. കെ.ആർ. ബിന്ദുജി, എച്ച്എം ഫോറം സെക്രട്ടറി കെ. പ്രകാശൻ എന്നിവർ പ്രസംഗിച്ചു.
കലോത്സവത്തിൽ ഇന്ന് രചനാ മത്സരങ്ങളാണ്.
സ്റ്റേജ് മത്സരങ്ങൾ 19, 20, 21 തീയതികളിൽ കുറവിലങ്ങാട് നസ്രത്ത് ഹിൽ ഡി പോൾ ഹയർ സെക്കൻഡറി സ്‌കൂൾ, കളത്തൂർ സെന്റ്റ് മേരീസ്എൽ പി സ്കൂൾ, ഗവൺമെന്റ് യുപി സ്‌കൂൾ കളത്തൂർ, കളത്തൂർ ബിആർസി ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കും.
കടുത്തുരുത്തി, വൈക്കംനിയോജകമണ്ഡലങ്ങളിലെ 9 പഞ്ചായത്തുകളിൽ നിന്നുള്ള 103 സർക്കാർ / എയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളാണ് കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. 251 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. 3 സ്‌കൂളുകളിലായി 13 വേദികളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത്തവണ പണിയനൃത്തം, ഇരുള നൃത്തം, മലപ്പുലയ ആട്ടം എന്നീ ഗോത്ര കലകളും മത്സര ഇനങ്ങളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
21ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സി കെ ആശ എംഎൽഎ ഉദ്ഘാടനം ചെയ്യും.
Follow us on :
Tags:
More in Related News
Please select your location.