Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Oct 2024 12:05 IST
Share News :
കടുത്തുരുത്തി :വർഷങ്ങളായി വൈദ്യുതി ഇല്ലാത്ത കുടുംബത്തിന് ഒറ്റ ദിവസം കൊണ്ട് വൈദ്യുതി നൽകിയാണ് കെ.എസ്.ഇബി. ജീവനക്കാർ ദീപാവലി സമ്മാനം നൽകിയത്. മുളക്കുളം വടുകുന്നപ്പുഴ കോളനിയിലെ സിന്ധുഗോപിക്കാണ് ഇന്നലെ വൈദ്യുതി നൽകിയത്. പെരുവ കെ.എസ്.ഇ.ബി.സബ് ഡിവിഷനിലെ ജീവനക്കാരുടെ ഒത്തെരുമയിൽ വയറിംഗ് ചെയ്ത് പണമടച്ചാണ് വൈദ്യുതി നൽകിയത്.
മുഴുവൻ ചിലവും ജീവനക്കാർ വഹിച്ചു. രണ്ടാഴ്ച മുൻപ് സിന്ധു ഗോപി സോളാർ ലഭിക്കാമോ എന്ന് ചോദിച്ച് ഓഫീസിൽ എത്തിയിരുന്നു. ഇതറിഞ്ഞ് ജീവനക്കാർ അവരുടെ വീട്ടിലെത്തിയപ്പോഴാണ് ഒറ്റമുറിയിൽ താമസിക്കുന്ന അവരുടെ അവസ്ഥ മനസിലായത്. തുടർന്ന് എ.ഇ.യുമായി ആലോചിച്ച് ജീവനക്കാർ മുഴുവൻ ചിലവും വഹിച്ചു ഒറ്റ ദിവസം കൊണ്ടാണ് വൈദ്യുതി നൽകിയത്. ഇതോടൊപ്പം അവർക്ക് ഒരു ഫാനും വാങ്ങി നൽകി. രോഗബാധിതനായ സിന്ധുവും ഭർത്താവ് ടൈറ്റസും മാത്രമാണ് ഇവിടെ താമസിക്കുന്നത്. വർഷങ്ങളായി ഇവർ മെഴുകുതിരി വെളിച്ചെത്തിലായിരുന്നു കഴിഞ്ഞിരുന്നത്. പെരുവ കെ.എസ്.ഇ.ബി. അസിസ്റ്റൻ്റ് എൻജിനീയർ സ്മിത കെ.വി സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം
കൈലാസ് നാഥ്, സബ് എൻജിനിയർമാരായ അനിൽകുമാർ, ജോസ് എബ്രഹാം, വിനായക് എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.