Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jan 2025 19:16 IST
Share News :
കോഴിക്കോട് (മാവൂർ) : പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കോഴിക്കോട് റവന്യൂ ജില്ലാ അറബിക് അധ്യാപക സംഗമവും സാഹിത്യ മത്സരവും 15 ന് ( ബുധൻ ) മാവൂർ ജി.എം.യു.പി. സ്കൂളിൽ നടക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ 17 സബ് ജില്ലകളിൽ നിന്നായി 600 ലേറെ അധ്യാപകർ സംഗമത്തിലും 200 ലേറെ പേർ 16 ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിലും പങ്കെടുക്കും.
രാവിലെ 9 ന് രജിസ്ട്രഷൻ ആരംഭിക്കും. നാല് വേദികളിലായി നടക്കുന്ന കലാ സാഹിത്യമത്സരങ്ങൾ 9.30 ന് ആരംഭിക്കും.
11 മണിക്ക് നടക്കുന്ന ഉദ്ഘാന സമ്മേളനം എം.എൽ.എ അഡ്വ: പി.ടി.എ റഹീം ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ റസാഖ് അധ്യക്ഷത വഹിക്കും. കോഴിക്കോട് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ സി.മനോജ് കുമാർ മുഖ്യാതിഥിയായിരിക്കും. അധ്യാപക ഫെസ്റ്റിൻ്റെ മുന്നോടിയായി നടത്തിയ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ വെച്ച് നടക്കും. ജനപ്രതിനിധികൾ, വിദ്യാഭ്യാസ, സാംസ്ക്കാരിക രംഗത്തെ പ്രമുഖർ സംസാരിക്കും.
12 മണിക്ക് പൂർവ്വാധ്യാപക സംഗമം നടക്കും.
വൈകിട്ട് 4.30 ന് നടക്കുന്ന സമാപന സമ്മേളനം കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ അധ്യക്ഷതവഹിക്കും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാഞ്ചേരി സമ്മാനദാനം നിർവ്വഹിക്കും.ജനപ്രതിനിധികളടക്കമുള്ള പ്രമുഖ വ്യക്തികൾ ആശംസകളർപ്പിച്ച് സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനറും എ.ഇ.ഒ യുമായ എം.ടി കുഞ്ഞിമൊയ്തിൻ കുട്ടി, വർക്കിംഗ് കൺവീനർ ഉമ്മർ ചെറൂപ്പ, വർക്കിംഗ് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ എം. മുഹമ്മദ്, പബ്ലിസിറ്റി കൺവീനർ പി.ഷാഹിദുൽ ഹഖ്
ട്രോഫി കമ്മിറ്റി കൺവീനർ ഐ.സൽമാൻ, സപ്ലിമെൻ്റ് കമ്മിറ്റി കൺവീനർ പി.പി. മുഹമ്മദ് നിയാസ്, മീഡിയ ചെയർമാൻ നിധീഷ് നങ്ങാലത്ത്,കൺവീനർ കെ.എം.എ. റഹ്മാൻ
എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
Please select your location.