Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി

19 Oct 2024 23:23 IST

MOHAMED YASEEN

Share News :

മസ്‌കറ്റ്: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ഒമാനില്‍ നിര്യാതനായി. കൊല്ലം കൊട്ടാരക്കര നെല്ലിക്കുന്നം മാത്യു മകൻ പെയ്കയില്‍ വീട്ടില്‍ ജോണ്‍ മാത്യു (54) ആണ് മരിച്ചത്. 

ഇരുപത് വര്‍ഷത്തോളമായി ഒമാനില്‍ പ്രവാസിയായിരുന്ന ജോണ്‍ മാത്യു മിസ്ഫയിലെ നദാന്‍ ട്രേഡിങ് എല്‍.എല്‍.സിയില്‍ സൂപ്പര്‍വൈസര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

മാതാവ്: കുഞ്ഞമ്മ മാത്യു. ഭാര്യ: ജിജി ജോണ്‍. 

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്‍കാസ് ഒമാന്റെ നേതൃത്വത്തിൽ തുടർ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.


⭕⭕⭕⭕⭕⭕⭕⭕⭕ For: News & Advertisements: +968 95210987

ഒമാൻ വാർത്തകൾക്കായി  https://enlightmedia.in/regionalnews/location/oman/

https://www.facebook.com/MalayalamVarthakalNews?mibextid=kFxxJD

ഗൾഫ് വാർത്തകളും, ജോലി ഒഴിവുകളും അറിയുന്നതിനായി വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://chat.whatsapp.com/L0A5fecOrEXEg27R3RFc1a

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News