Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jul 2024 10:55 IST
Share News :
നടുവണ്ണൂർ: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും കെ.കെ.രമ എം.എൽ.എയുടെ പിതാവുമായ കെ.കെ.മാധവൻ (87) നിര്യാതനായി. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് രാഷ്ട്രീയ പ്രവർത്തനമാരംഭിച്ച കെ.കെ.മാധവൻ പിളർപ്പിനെ തുടർന്ന് സി.പി.ഐ (എം) ൻ്റെ സജീവ പ്രവർത്തകനായി. ദേശാഭിമാനി ഏജൻറായും ലേഖകനായും പ്രവർത്തിച്ചു.15 വർഷം സി.പി.ഐ (എം) ബാലുശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. കർഷക സംഘം ജില്ലാ ജോ. സെക്രട്ടറിയായും പ്രവർത്തിച്ചു.നടുവണ്ണുർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, കോഴിക്കോട് ജില്ലാ കൗൺസിലംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
ഭാര്യ ദാക്ഷായണി. മക്കൾ: പ്രേമ, തങ്കം, കെ.കെ.രമ എം.എൽ.എ, കെ.കെ.സുരേഷ് (എൻ.ഐ.സി ഏജൻ്റ്, പേരാമ്പ്ര).മരുമക്കൾ: ജ്യോതിബാബു കോഴിക്കോട് (റിട്ട.എൻ.ടി.പി.സി ), സുധാകരൻ മൂടാടി (ഖാദി ബോർഡ്), പരേതനായ ടി.പി .ചന്ദ്രശേഖരൻ (ഒഞ്ചിയം), നിമിഷ ചാലിക്കര ( വെൽഫെയർ ഫണ്ട് ബോർഡ്, കോഴിക്കോട് )
സഹോദരങ്ങൾ:കെ.കെ കുഞ്ഞികൃഷ്ണൻ, കെ.കെ ഗംഗാധരൻ (റിട്ട.ഐ.സി.ഡി. എസ് ) കെ.കെ. ബാലൻ (റിട്ട.കേരളാ ബാങ്ക് ).ശവസംസ്കാരം വൈകീട്ട് 6 മണിക്ക് വീട്ടുവളപ്പിൽ.
Follow us on :
Tags:
More in Related News
Please select your location.