Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2025 21:09 IST
Share News :
കടുത്തുരുത്തി: കടുത്തുരുത്തി നിയോജകമണ്ഡലം പ്രതിഭാസംഗമവും എം എൽഎ എക്സലൻസ് അവാർഡ് വിതരണവും നാളെ മൂന്നിന് ഗൗരീശങ്കരം ഓഡിറ്റോറിയത്തിൽ നടക്കും.
പ്രതിഭാ സംഗമത്തിൻ്റെ ഉദ്ഘാടനം മോൻസ് ജോസഫ് എം എൽഎ നിർവഹിക്കും. ജില്ലാ കലക്ടർ ജോൺ വി. സാമുവൽ അധ്യക്ഷത വഹിക്കും. കെ. ഫ്രാൻസിസ് ജോർജ് എം.പി. വി ശിഷ്ടാതിഥിയാകും. ഇടുക്കി ജില്ലാ കളക്ടർ വി. വിഗ് നേശ്വരി, മുഖ്യപ്രഭാഷണവും ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദ് അനുമോദന പ്രസംഗവും നട ത്തും. സിനിമ -സാംസ്കാരിക രംഗ
ത്തെ പ്രമുഖർ പങ്കെടുക്കും.
യൂണിവേഴ്‌സിറ്റി പരീക്ഷകളിലെ റാങ്ക് ജേതാക്കൾ, വിവിധ മത്സര പരീക്ഷകളിൽ ഉന്നതവിജ യം കരസ്ഥമാക്കിയവർ, എസ്എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥി പ്രതിഭകൾ എന്നിവർക്ക് ചടങ്ങിൽ എം എൽഎ എക്സലൻസ് അവാർഡ് നൽകി അനുമോദിക്കും. നൂറ് ശതമാനം വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് പ്രത്യേക പുരസ്കാരവും തിരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾക്കു എംഎൽഎ എക്സലൻസ് അവാർഡുകളും സമ്മാനിക്കും.
Follow us on :
Tags:
More in Related News
Please select your location.