Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 15:52 IST
Share News :
ചാലക്കുടി: ചാലക്കുടി റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ ട്രസ്റ്റിന്റെ ജോസ് പല്ലിശ്ശേരി നാടകമേളയ്ക്ക് നവംബർ 4 ന് തുടക്കം കുറിക്കുകയാണ് .നവംബർ നാലാം തീയതി വൈകിട്ട്ആറുമണിക്ക് ഫാസ്സ് ഓഡിറ്റോറിയത്തിൽ ചാലക്കുടി എംഎൽഎ .സനീഷ് കുമാർ ജോസഫ് ഉദ്ഘാടനം നിർവഹിക്കുന്നു. ചാലക്കുടിയുടെ പ്രിയങ്കരനായ സിനിമ നാടക നടനായ ജോസ് പല്ലിശ്ശേരി മരണപ്പെട്ടിട്ട് വർഷങ്ങൾ പിന്നിട്ടു വെങ്കിലും, അദ്ദേഹത്തിൻറെ ഓർമ്മകൾ നിലനിർത്തുന്നതിനും, പഴയകാല നാടക കലയെ പ്രോത്സാഹിപ്പിക്കുകയും, കലാകാരന്മാരെ ആദരിക്കുകയും, ആണ് നാടകമേളയുടെഉദ്ദേശലക്ഷ്യങ്ങൾ .കേരള സർക്കാരിന്റെ തടക്കം വിവിധ അവാർഡുകൾകരസ്ഥമാക്കിയ ഏറ്റവും പ്രശസ്തിയാർജ്ജിച്ച വിവിധ നാടകങ്ങളാണ് മേളയിൽ അരങ്ങേറുന്നത്. ആദ്യദിവസം കോഴിക്കോട് സങ്കീർത്തനയുടെ ""വെളിച്ചം എന്ന നാടകം രംഗത്തെത്തുന്നു. ചാലക്കുടി എംഎൽഎ ഉദ്ഘാടനം നിർവഹിക്കുന്നയോഗത്തിൽ മുനിസിപ്പൽ ചെയർമാൻ എബി ജോർജ് മുഖ്യാതിഥിയും മഹനീയ സാന്നിധ്യമായി ചലച്ചിത്ര നടൻ .സജിൻ ഗോപുവും പ്രശസ്ത സിനിമ സംവിധായകനും ജോസ് പല്ലിശ്ശേരിയുടെ മകനുമായ ലിജോ ജോസ് പല്ലിശ്ശേരിയു ടെയും സാന്നിധ്യം ഉദ്ഘാടന യോഗത്തിന്റെ മാറ്റുകൂട്ടുന്നു. പഴയകാല കലാസാംസ്കാരിക പ്രവർത്തകനായ ജോണി മേച്ചേരിക്ക് യോഗത്തിൽ പുരസ്കാരം നൽകി ആദരിക്കുന്നു. രണ്ടാം ദിവസം 5 തീയതി സാംസ്കാരിക സദസ്സിൽ പ്രശസ്ത ചലച്ചിത്ര നടൻ ശ്രീ.പ്രേം പ്രകാശ് മുഖ്യാതിഥിയായിരിക്കും, ചാലക്കുടി S H O എം.കെ. സജീവിൻ്റെ മഹനീയ സാന്നിധ്യത്തിൽ യുവ സാംസ്കാരിക പ്രവർത്തകനായ ഷാജു മേച്ചേരിക്ക് ആദരവ് നൽകുന്നു .6.30 വെള്ളുവനാട് നാദം തിയറ്റേഴ്സിന്റെ ഊഴം എന്ന നാടകം വും,മൂന്നാം ദിവസം 6 തീയതി കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണർ Law & Order കെ.എസ്. സുദർശൻ ഐപിഎസ് മുഖ്യാതിഥിയായിരിക്കുന്ന, സാംസ്കാരിക സദസ്സിനു ശേഷം അമ്പലപ്പുഴ സൂര്യകാന്തിയുടെ കല്യാണം നാടകം അരങ്ങേറുന്നു. മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള അവാർഡ് കരസ്ഥമാക്കിയ സീനിയർ സിവിൽ പോലീസ് ഓഫീസർ എം ഡി പോളിക്കും ചാലക്കുടി എക്സൈസ് ഇൻസ്പെക്ടർ സി യു ഹരീഷ് പ്രശസ്ത നാടൻ പാട്ടുകാരനായ അനൂപ് പുതിയേടത്തിനും അവാർഡ് നൽകുന്നതാണ്. നാലാം ദിവസം 7 തീയതി വ്യാഴാഴ്ച വാഴച്ചാൽ ഡി എഫ് ഓ ആർ ലക്ഷ്മി മുഖ്യാതിഥിയായിരിക്കുന്ന സാംസ്കാരിക വേദിയിൽ, മലയാള മനോരമ ചീഫ് റിപ്പോർട്ടർ അരുൺ എഴുത്തച്ഛൻറെ മഹനീയ സാന്നിധ്യത്തോടെ ആരംഭിക്കുന്ന യോഗത്തിൽ ബിസിനസ് രംഗത്തെ പ്രമുഖ ശ്രീമതിസിമി അനൂപിനെ ആദരിക്കുന്നു. തുടർന്ന് പത്മശ്രീ തിലകന്റെ അക്ഷരജാല തീയേറ്റേഴ്സിൻ്റെ അനന്തരം എന്ന നാടകവും അഞ്ചാം ദിവസം 8 തീയതി മാതൃഭൂമി തൃശ്ശൂർ ബ്യൂറോ ചീഫ് എം.കെ.രാജശേഖരൻ മുഖ്യാതിഥി ആയിരിക്കുന്ന സാംസ്കാരിക വേദിയിൽ സാമൂഹ്യ രംഗത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി കൗൺസിലർ വി .ജെ. ജോജിയെ ചാലക്കുടി ഡിവൈഎസ്പി കെ സുമേഷ് ആദരിക്കുന്നു. തുടർന്ന് കോഴിക്കോട് രംഗഭാഷയുടെ മിഠായി തെരുവ് നാടകവും അവതരിപ്പിക്കുന്നു. ആറാം ദിവസം 9 തീയതി സാംസ്കാരിക വേദിയിൽ ജില്ലാ പോലീസ് സൂപ്രണ്ട് ( റൂറൽ) നവനീത് ശർമ ഐ പി എസ് മുഖ്യാതിഥിയായിരിക്കുന്ന യോഗത്തിൽ റബ്ബർ ബോർഡ് വൈസ് ചെയർമാൻ കെ.എ. ഉണ്ണികൃഷ്ണന്റെ മഹനീയ സാന്നിധ്യവും, തുടർന്ന് തിരുവനന്തപുരം സൗപർണികയുടെ മണികർണിക നാടകവും ഉണ്ടായിരിക്കും ഏഴാം ദിവസം നവംബർ 10 തീയതി സാംസ്കാരിക വേദിയിൽ അഡ്വക്കേറ്റ് എ.യു. രഘുരാമ പണിക്കർക്ക് ആദരവ് നൽകുന്നു. യോഗത്തിൽ വ്യാപാര വ്യവസായ ഏകോപന സമിതി തൃശൂർ ജില്ലാ സെക്രട്ടറി ശ്രീ എം .ആർ. വിനോദ്, കൺസ്യൂമർ കോർട്ട് ജില്ലാ ജഡ്ജ് സി .ടി. സാബു എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സാംസ്കാരിക വേദിക്ക് ശേഷം കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ അച്ഛൻ നാടകവും ഉണ്ടായിരിക്കുന്നു. വാർത്താസമ്മേളനത്തിൽ ക്രാക്ക്റ്റ് പ്രസിഡണ്ട് പോൾ പാറയിൽ, സെക്രട്ടറി പി.ഡി. ദിനേശ്, ചീഫ് കോർഡിനേറ്റർ ജോർജ് ടി മാത്യു ,ജനറൽ കൺവീനർ കെ. കെ. ശ്രീനിവാസൻ, പ്രോഗ്രാം കൺവീനർ സുന്ദർദാസ് എന്നിവർ പങ്കെടുത്തു
Follow us on :
Tags:
More in Related News
Please select your location.