Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജവഹർലാൽ നെഹ്റു അനുസ്മരണം നടത്തി ജവഹർ ബാല മഞ്ച്.

27 May 2026 20:57 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: രാഷ്ട്രശില്പി പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിൻ്റെ ചരമവാർഷികം ആചരിച്ചു. ജവഹർ ബാല മഞ്ച് തലയോലപ്പറമ്പ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഛായാചിത്രത്തിൽ പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം എന്നിവ സംഘടിപ്പിച്ചു. മറവൻതുരുത്തിൽ നടന്ന അനുസ്മരണ സമ്മേളനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.കെ. ഷിബു ഉദ്ഘാടനം ചെയ്തു. ജവഹർ ബാലമഞ്ച് ബ്ലോക്ക് കോ-ഓഡിനേറ്റർ പോൾതോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ധന്യ സുനിൽ, സുഭഗൻ കൊട്ടൂരത്തിൽ, ജൈനചന്ദ്രൻ കളത്തിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News