Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ജാമിഅ സലഫിയ തർബിയ വാർഷിക സമ്മേളനം ജനുവരി 18ന് ആരംഭിക്കും

16 Jan 2025 20:06 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി: കേരള നദ്‌വത്തുൽ മുജാഹിദീൻ (കെ.എൻ.എം) സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുളിക്കൽ ജാമിഅ സലഫിയ തർബിയ വാർഷിക സമ്മേളനം 2025 ജനുവരി 18,19 (ശനി, ഞായർ ) തീയതികളിൽ ക്യാമ്പസിൽ വെച്ച് നടക്കും. ആറ് സെഷനുകളിലായി നടക്കുന്ന ദ്വിദിന സമ്മേളനം ശനിയാഴ്‌ച പഠന ക്യാമ്പോടെ ആരംഭിക്കും.

18 ന് രാവിലെ 9 മണിക്ക് ആരംഭിക്കുന്ന പഠന ക്യാമ്പ് കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം.ടി അബ്ദുസമദ് സുല്ലമി ഉദ്ഘാടനം ചെയ്യും. ഡോ.പി.മുഹമ്മദ് സ്വലാഹി, കെ.എം ഫൈസി തരിയോട്, നസീറുദ്ദീൻ റഹ്മാനി, അക്കാദമി ഓഫ് എക്സലൻസി ഡയറക്ടർ ഡോ.സാബിർ നവാസ്, ജാമിഅ സലഫിയ അലുംനി അസോസിയേഷൻ (സുഹ്ബ) പ്രസിഡണ്ട് ഒ.പി ജഅ്ഫറലി സലഫി, ഷറഫുദ്ദീൻ സുല്ലമി, നബീൽ അഹ്മദ് സ്വലാഹി, ഇബ്രാഹിം സ്വലാഹി എന്നിവർ പ്രസംഗിക്കും.


ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ക്യാമ്പസ് സൗഹൃദ സംഗമത്തിൽ ഫിലിപ്പ് മമ്പാട് പ്രഭാഷണം നടത്തും. ടി.പി അബ്ദുല്ലക്കോയ മദനി, ടി.പി അബ്ദുറസാഖ് ബാഖവി, കെ.എം മുഹമ്മദ് സിദ്ദീഖ്, പി.വി അഹമ്മദ് സാജു, ഫാർമസി കോളേജ് പ്രിൻസിപ്പാൾ ഡോ.സിറാജുദ്ദീൻ, ഡി.എഡ് സെൻ്റർ പ്രിൻസിപ്പാൾ മുകുന്ദൻ അക്കരമ്മൽ, ഇംഗ്ലീഷ് സ്‌കൂൾ പ്രിൻസിപ്പാൾ കെ.വി സുനീറ, ജെ എസ് ആർ പ്രിൻസിപ്പാൾ എം.ജൗഹർ, ഫാർമസി കോളേജ് വൈസ് പ്രിൻസിപ്പാൾ ഷെറിൻ.എ എന്നിവർ സംബന്ധിക്കും.


ജനുവരി 19 ന് രാവിലെ 7 മണിക്ക് 'പഠനം ചിന്ത സമർപ്പണം' എന്ന പ്രമേയത്തിൽ നടക്കുന്ന ബാല സമ്മേളനത്തിൽ ഡോ.ശരീഫ് കോപ്പിലാൻ, സലീൽ മദനി താനാളൂർ, അബുസ്സലാം അൻസാരി, അൽ അമീൻ മുഹമ്മദ് സലഫി, അജ്‌മൽ എന്നിവർ നേതൃത്വം നൽകും.


10 മണിക്ക് കുടുംബ സംഗമത്തിൽ അറബിക് കോളേജ് വൈസ് പ്രിൻസിപ്പാൾ അബ്ദുൽ നാസർ ഉമരി അധ്യക്ഷത വഹിക്കും. കെ. എൻ.എം സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹസീബ് മദനി, സുബൈർ പീടിയേക്കൽ, അംജദ് സലഫി, ജസീൽ സലഫി, സബീബ് കാരക്കുന്ന്, ഫായിസ് അരക്കിണർ, ബിലാൽ കൊല്ലം, സിനാൻ കൂറ്റമ്പാറ, അസ്‌മിന കെ.ഇ, സൽവ അലി, നൗറിൻ നജ്മുദ്ദീൻ, സഹല തസ്‌നീം, ഷഹല മറിയം എന്നിവർ പങ്കെടുക്കും.


ഉച്ചയ്ക്ക് 2 ന് നടക്കുന്ന വനിതാ സമ്മേളനം എം.ജി.എം സംസ്ഥാന പ്രസിഡണ്ട് സുഹറ മമ്പാട് ഉദ്ഘാടനം ചെയ്യും. അൽ മുർഷിദ് കയ്യെഴുത്ത് മാഗസിൻ പ്രകാശനം മോങ്ങം അൻവാറുൽ ഇസ്ലാം അറബിക് കോളേജ് പ്രിൻസിപ്പാൾ ജുബൈലിയ.പി നിർവഹിക്കും. ആയിഷ ചെറുമുക്ക്, എംജിഎം സ്റ്റുഡന്റ്സ് വിംഗ് പ്രസിഡന്റ് ഫാത്തിമ ഷിഫാ, എം.ജി.എം സ്റ്റുഡന്റ്സ് വിംഗ് മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ആയിഷ ആഖില, സുനീറ അബ്ദുൽ വഹാബ്, എന്നിവർ പ്രസംഗിക്കും.


വൈകിട്ട് 4:30 ന് സമാപന പൊതുസമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം കൺവീനർ ടി.പി അബ്ദുൽ റസാഖ് ബാഖവി അധ്യക്ഷത വഹിക്കും. കെ.എം മുഹമ്മദ് സിദ്ദീഖ് അവാർഡ് ദാനം നിർവഹിക്കും. കെ.എൻ.എം കാമ്പയിൻ ചതുർ മണ്ഡല പ്രചരണ ഉദ്ഘാടനം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി ടി.യൂസഫലി സ്വലാഹി നിർവഹിക്കും. കെ.ജെ.യു അസിസ്റ്റൻറ് സെക്രട്ടറി എൻ.മുഹമ്മദലി അൻസാരി, മദീനത്തുൽ ഉലൂം അറബിക് കോളേജ് പ്രിൻസിപ്പാൾ കെ.പി അബ്ദുൽ റഷീദ്, കെ. എൻ.എം സെക്രട്ടറി സി മുഹമ്മദ് സലീം സുല്ലമി, ഡോ. മുനീർ മദനി, ജാസിർ രണ്ടത്താണി, ഷാഹിദ് മുസ്ലിം ഫാറൂഖി, ഹമീദലി അരൂർ, ഹംസ സുല്ലമി കാരക്കുന്ന്, എം.എസ്.എം സംസ്ഥാന ജനറൽ സെക്രട്ടറി സുഹ്‌ഫി ഇംറാൻ മദനി, ഐ.എസ്.എം മലപ്പുറം ഈസ്റ്റ് ജില്ലാ സെക്രട്ടറി തൻസീർ സ്വലാഹി, ജംഷീദലി സലഫി, നൗഫൽ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും.

സ്വാഗത സംഘം ചെയർമാൻ കെ.എം.മുഹമ്മദ് സിദ്ധീഖ്, കൺവീനർ ടി.പി.അബ്ദുറസാഖ് ബാഖവി, അറബിക് കോളേജ് വൈസ് പ്രിൻസിപ്പാൾ വി.അബ്ദുനാസർ ഉമരി, മീഡിയ കൺവീനർ സുഹ്ഫി ഇംറാൻ മദനി, പബ്ലിസിറ്റി കൺവീനർ ജംഷീദലി സലഫി എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു

Follow us on :

More in Related News