Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Nov 2024 15:58 IST
Share News :
അന്തരിച്ച ചലച്ചിത്രകാരൻ കെ. ആർ. മോഹനന്റെ സ്മരണക്കായി ഇൻസൈറ്റ് ദ് ക്രിയേറ്റീവ് ഗ്രൂപ്പ് ഏർപെടുത്തിയ കെ. ആർ. മോഹനൻ മെമ്മോറിയൽ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിന്റെ എട്ടാമത് എഡിഷൻ 2025 ഫെബ്രുവരി 15 ഞായറാഴ്ച പാലക്കാട് നടക്കും. ഇരുപതു മിനുട്ടിൽ താഴെ ദൈർഘ്യമുള്ള ഡോക്യുമെന്ററികളാണ് മത്സരത്തിനായി പരിഗണിക്കുക.
ഡോക്യുമെന്ററി/ചലച്ചിത്ര മേഖലയിലെ പ്രഗത്ഭർ അടങ്ങുന്ന ജൂറി തിരഞ്ഞെടുക്കുന്ന ഡോക്യൂമെന്ററിക്കു പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന കെ. ആർ. മോഹനൻ മെമ്മോറിയൽ ഡോക്യുമെന്ററി അവാർഡ് സമ്മാനിക്കും.
ഓരോ മത്സര ഡോക്യൂമെന്ററിയുടെ പ്രദർശനശേഷവും അണിയറ പ്രവർത്തകരും കാണികളും പങ്കെടുത്തു നടത്തുന്ന ഓപ്പൺ ഫോറം ചർച്ചകൾ ഇൻസൈറ്റ് നടത്തുന്ന മേളകളുടെ പ്രത്യേകതയാണ്.
2011 മുതൽ പതിനാലുവർഷമായി സെപ്റ്റംബറിൽ ഇൻസൈറ്റ് നടത്തിവരുന്ന ഇന്റർനാഷണൽ ഹൈക്കു അമച്ചർ ലിറ്റിൽ ഫിലിം (HALF) ഫെസ്റ്റിവലിൽ ഡോക്യൂമെന്ററികൾക്ക് പ്രവേശനം ഇല്ലാഞ്ഞത് വ്യാപകമായ പരാതികൾക്കു കാരണമായപ്പോഴാണ് ഡോക്യൂമെന്ററികൾക്കു മാത്രമായി ഇൻസൈറ്റ് ഒരു ഫെസ്റ്റിവൽ ആരംഭിച്ചത്. ചലച്ചിത്രകാരനും സംഘാടകനും International Film Festival of Kerala യുടെ ഡയറക്ടറും തുടക്കം മുതൽ ഇൻസൈറ്റിന്റെ സഹായിയും വഴികാട്ടിയുമായിരുന്ന കെ. ആർ. മോഹനൻ 2017 ജൂൺ 25 ന് അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ സ്മരണയ്ക്കായികൂടിയാണ് 2018 മുതൽ ഡോക്യുമെന്ററി ഫെസ്റ്റിവലിന് തുടക്കമിട്ടത്.
മത്സര ഡോക്യൂമെന്ററികൾ ഡിസംബർ 31 വരെ
www.insightthecreativegroup.com എന്ന വെബ്‌സൈറ്റിലൂടെ സമർപ്പിക്കാവുന്നതാണ്. കൂടാതെ ഫിലിംഫ്രീവേ , ക്ലിക്ക് ഫോർ ഫെസ്റ്റിവൽ എന്നീ പ്ലാറ്റുഫോമുകളിൽ കൂടിയും ഡോക്യൂമെന്ററികൾ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് 9446000373, 9496094153 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Follow us on :
Tags:
More in Related News
Please select your location.