Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Nov 2025 01:42 IST
Share News :
ദോഹ: ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ഇൻകാസ് ഖത്തർ സമുചിതമായി ആചരിച്ചു. ഇന്ത്യാ രാജ്യത്തിന്റെ ആദ്യത്തെ ഉപപ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടുമായിരുന്ന സർദാർ വല്ലഭായ് പട്ടേലിന്റെയും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെയും ജന്മദിനത്തോടനുബന്ധിച്ച് ഓർമ്മദിനവും ഇൻകാസ് ഖത്തർ സംഘടിപ്പിച്ചു. ഐ.സി.സിയിൽ നടന്ന അനുസ്മരണയോഗം ഐ.സി.ബി.എഫ് മുൻ ജനറൽ സെക്രട്ടറി ബോബൻ വർക്കി ഉദ്ഘാടനം ചെയ്തു. ചരിത്രം വളച്ചൊടിക്കുന്ന പുതിയ ഇന്ത്യയിൽ ശരിയായ ചരിത്രം പുതു തലമുറയ്ക്ക് പകർന്നു നൽക്കേണ്ടത് കോൺഗ്രസ്സ് പ്രവർത്തകരുടെ കർത്തവ്യമാണെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
ഇൻകാസ് ഖത്തർ ആക്ടിംഗ് പ്രസിഡന്റ് സി.താജുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം കെ ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, ഷിബു സുകുമാരൻ, സിനിൽ ജോർജ്ജ്, ജിഷ ജോർജജ്, ദീപക് സി ജി, വർഗ്ഗീസ് വർഗ്ഗീസ്, സന്ദീപ് ഗോപിനാഥ് തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി.
ഐ.സി.സി സെക്രട്ടറി പ്രദീപ് പിള്ള, ഇൻകാസ് സെൻട്രൽ കമ്മിറ്റി നേതാക്കളായ ജയപാൽ മാധവൻ, മനോജ് കൂടൽ, ഷെമീർ പുന്നൂരാൻ, പി.എം. മാത്യു, സർജിത് കുട്ടംപറമ്പത്ത്, എഡ്വിൻ സെബാസ്റ്റ്യൻ, സൂരജ് നായർ, അബ്ദുൾ ലത്തീഫ്, മൂസ മൊയ്തീൻ ജില്ലാ പ്രസിഡണ്ടുമാരായ മുനീർ പള്ളിക്കൽ, റോൺസി മത്തായി,ഫൈസൽ ബത്തേരി, ജയൻ കാഞ്ഞങ്ങാട് തുടങ്ങിയവരും, വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത്- വനിതാ വിംഗ് ഭാരവാഹികളും സംബന്ധിച്ചു.
ഇൻകാസ് സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ ഈപ്പൻ തോമസ്സ് സ്വാഗതവും, യു. എം സുരേഷ് നന്ദിയും പ്രകാശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.