Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നൂറ് ദിന നൃത്തോത്സവത്തിൽ ഇടുക്കിയുടെ ചിലങ്ക കിലുങ്ങി

14 May 2024 12:03 IST

PEERMADE NEWS

Share News :


തൃശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്നു വരുന്ന നൂറ് ദിന നൃത്തോത്സവത്തിൽ ശ്രദ്ധ നേടി ഇടുക്കിസ്വദേശികൾ.

കലാമണ്ഡലം ശാന്ത. പി. നായരുടെ ശിഷ്യയും വാഗമൺ കലാഞ്ജലി നൃത്തകലാക്ഷേത്ര സ്ഥാപകയുമായ ജേഷ്ന രതീഷും ശിഷ്യരുമാണ് ഭരതനാട്യം അവതരിപ്പിച്ച് പ്രശംസ പിടിച്ചു പറ്റിയത്.

സ്വാതി തിരുനാൾ രചിച്ച ശങ്കരാഭരണം രാഗത്തിലും ആദിതാളത്തിലുമുള്ള ഊർജ്ജസ്വലമായ കീർത്തനമാണ് ഇവർ അവതരിപ്പിച്ചത്.

സന്ധ്യാ കാലത്ത് തന്നെ ആരാധിക്കുന്ന ഭക്തർക്ക് ഐശ്വര്യവും ജ്ഞാനവും നൽകുന്ന ശിവ സ്തുതിയാണ് ഇതിവൃത്തം.ഗുരു ദിവ്യ മലരുടെ ശിഷ്യയായ കലാമണ്ഡലം ശാന്ത .പി . നായരുടെ കീഴിൽ ആറാം വയസ്സിൽ കല അഭ്യസിച്ചു തുടങ്ങി ജേഷ്‌ന രതീഷ്

 ഭരനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, കേരളനടനം കലാകാരിയും അധ്യാപികയുമാണ്. 

വേദിയിൽ ജേഷ്‌ന രതീഷിനൊപ്പം അനാമിക പി.ജെ,ശ്രേയ ഷിബു,നന്ദന ആർ

 ഗ്രീഷ്മി കല്യാണി എന്നിവർ ഉണ്ടായിരുന്നു. മഠാധിപതി 

ഉണ്ണി ദാമോദരസ്വാമികൾ കലാകാരികൾക്ക് പ്രശ്സ്തിപത്രം സമ്മാനിച്ചു.

Follow us on :

More in Related News