Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂര്‍ സെന്‍ട്രല്‍ സി.ബി.എസ്.ഇ സഹോദയ കലോത്സവത്തില്‍ രണ്ടാം ദിനവും ഹോളി ഗ്രെയ്‌സ് അക്കാദമി രണ്ടാം സ്ഥാനത്ത് തന്നെ തുടരുന്നു.

25 Oct 2024 17:47 IST

WILSON MECHERY

Share News :


മാള: അഷ്ടമിച്ചിറ വിജയഗിരി പബ്ലിക് സ്‌കൂളില്‍ 24, 25, 26 തിയതികളിലായി നടക്കുന്ന തൃശ്ശൂര്‍ സെന്‍ട്രല്‍ സി.ബി.എസ്.ഇ സഹോദയ കലോല്‍സവത്തില്‍ രണ്ടാം ദിവസവും മാള, ഹോളി ഗ്രെയ്‌സ് അക്കാദമി 460 പോയന്റോടെ രണ്ടാം സ്ഥാനത്ത് തന്നെ തുടരന്നു.

വ്യക്തിഗത ഇനങ്ങളിലും ഗ്രൂപ്പ് മത്സരങ്ങളിലും ഹോളി ഗ്രെയ്‌സ് അക്കാദമിയിലെ മത്സരാര്‍ത്ഥികള്‍ ഉജ്ജ്വല പ്രകടനം കാഴ്ച വയ്ക്കുന്നു. കാറ്റഗറി 1 പ്രസംഗം (മലയാളം) ഹരിഹര്‍ മോഹന്‍ ഒന്നാം സ്ഥാനവും കാറ്റഗറി 1 ലളിതഗാനം (മലയാളം) ധ്രുവ എസ്. ഒന്നാം സ്ഥാനവും കാറ്റഗറി 2 ഭരതനാട്യം (ആണ്‍കുട്ടികളുടെ വിഭാഗം) ദേവനാരായണ്‍ ഹരി ഒന്നാം സ്ഥാനവും കാറ്റഗറി 2 കാര്‍ട്ടൂണ്‍ ദിയ ജോമി ഒന്നാം സ്ഥാനവും കാറ്റഗറി 2 പദ്യം ചൊല്ലല്‍ (ഹിന്ദി) അലൈന്‍ പോള്‍ ഒന്നാം സ്ഥാനവും കാറ്റഗറി 3 ഭരതനാട്യം (ആണ്‍കുട്ടികളുടെ വിഭാഗം) അഭിനവ് കൃഷ്ണ ഒന്നാം സ്ഥാനവും കാറ്റഗറി 3 ഗിറ്റാര്‍ (വെസ്റ്റേണ്‍) ദയാല്‍ കൃഷ്ണ ടി.എസ് ഒന്നാം സ്ഥാനവും കാറ്റഗറി 3 പദ്യം ചൊല്ലല്‍ (ഹിന്ദി) കൃതി നായര്‍ ഒന്നാം സ്ഥാനവും കാറ്റഗറി 3 ഫ്‌ളൂട്ട് (ഈസ്റ്റേണ്‍) ശ്രീപദ് എസ്. ഒന്നാം സ്ഥാനവും കാറ്റഗറി 4 ലളിതഗാനം (മലയാളം- ആണ്‍കുട്ടികളുടെ വിഭാഗം) ബില്‍ട്ടണ്‍ പഴയാറ്റില്‍ ഒന്നാം സ്ഥാനവും കാറ്റഗറി 4 ലളിതഗാനം (മലയാളം - പെണ്‍കുട്ടികളുടെ വിഭാഗം) അല്‍ഹാന്‍ സഹ്‌റ ഒന്നാം സ്ഥാനവും കാറ്റഗറി 4 മൃദംഗം (ഈസ്റ്റേണ്‍) നവനീത് വി. മേനോന്‍ ഒന്നാം സ്ഥാനവും കാറ്റഗറി 2 ഉപന്യാസം (മലയാളം) ശ്രേയ എസ്. നായര്‍ രണ്ടാം സ്ഥാനവും കാറ്റഗറി 3 ക്ലാസിക്കല്‍ മ്യൂസിക് ശ്രീപദ് എസ്. രണ്ടാം സ്ഥാനവും കാറ്റഗറി 3 കഥാരചന (ഇംഗ്ലീഷ്) കൃപ അഖില്‍ രണ്ടാം സ്ഥാനവും കാറ്റഗറി 4 നിമിഷ പ്രസംഗം (മലയാളം) കാര്‍ത്തിക് ടി. മേനോന്‍ രണ്ടാം സ്ഥാനവും കാറ്റഗറി 4 മാപ്പിളപ്പാട്ട് (പെണ്‍കുട്ടികളുടെ വിഭാഗം) അല്‍ഹാന്‍ സഹ്‌റ രണ്ടാം സ്ഥാനവും കോമണ്‍ കാറ്റഗറി വെസ്റ്റേണ്‍ മ്യൂസിക് കണ്‍സേര്‍ട്ട് രണ്ടാം സ്ഥാനവും കാറ്റഗറി 1 ജലച്ചായം മേഘന്‍ അര്‍ലെറ്റ് മൂന്നാം സ്ഥാനവും കാറ്റഗറി 2 ഡിജിറ്റല്‍ പെയിന്റിംഗ് പോള്‍വിന്‍ പീറ്റര്‍ മൂന്നാം സ്ഥാനവും കാറ്റഗറി 3 ഡിജിറ്റല്‍ പെയിന്റിംഗ് ലിബാന്‍ സെയ്ദ് മൂന്നാം സ്ഥാനവും കാറ്റഗറി 3 ഉപന്യാസം (ഹിന്ദി) അമൃത അരുണ്‍കുമാര്‍ മൂന്നാം സ്ഥാനവും കാറ്റഗറി 3 പദ്യരചന (ഹിന്ദി) റിജിക് പി. സജീവ് മൂന്നാം സ്ഥാനവും കാറ്റഗറി 3 പെന്‍സില്‍ ഡ്രോയിംഗ് ശ്രീവൈഗ മൂന്നാം സ്ഥാനവും കോമണ്‍ കാറ്റഗറി തിരുവാതിര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.



 

Follow us on :

More in Related News