Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തിയ അതിഗംഭീര 19-മത് ദേശവിളക്ക് മഹോത്സവവും,അന്നദാനവും ഭക്തിസാന്ദ്രമായി

24 Nov 2024 09:17 IST

MUKUNDAN

Share News :

ചാവക്കാട്:ചരിത്രപ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്രത്തില്‍ ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ തത്ത്വമസി ഗള്‍ഫ് നടത്തിയ അതിഗംഭീര 19-മത് ദേശവിളക്ക് മഹോത്സവവും,അന്നദാനവും ഭക്തിസാന്ദ്രമായി.ശ്രീവിശ്വനാഥ ക്ഷേത്രം മേൽശാന്തി എം.കെ.ശിവാനന്ദൻ ശാന്തികളുടെ മുഖ്യ കാർമ്മികത്വത്തിൽ ദേശവിളക്കിനോടാനുബന്ധിച്ച് തലേന്ന് പുലർച്ചെ മഹാഗണപതി ഹോമം ഉണ്ടായി.ഈ വർഷവും പതിവുപോലെ ജാതി മത ഭേദമന്യേയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മൂന്നുലക്ഷം രൂപയോളം സഹായധനവും നൽകി.വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം തിരുവത്ര ഗ്രാമകുളം ശ്രീകാർത്ത്യായനി ഭഗവതി മഹാബ്രഹ്മ രക്ഷസ്സ് ക്ഷേത്രത്തില്‍ നിന്ന് പാലക്കൊമ്പ് എഴുന്നള്ളിപ്പ് ആരംഭിച്ചു.അമ്മമാരും,സഹോദരിമാരും അടങ്ങുന്ന 500 ഓളം പേരുടെ താലം,അയ്യപ്പസ്വാമി ക്ഷേത്രം മാതൃകയിലുള്ള തങ്കരഥം,ഉടുക്കുപാട്ട്,ചിന്തുപാട്ട്,കാവടികൾ,നാദസ്വരം,പഞ്ചവാദ്യം,നാടന്‍ കലാരൂപങ്ങള്‍,തുള്ളൽ എന്നിവയുടെ അകമ്പടിയോടെയുള്ള എഴുന്നള്ളിപ്പ് രാത്രി 10 മണിയോടെ ശ്രീവിശ്വനാഥക്ഷേത്രത്തിലെത്തി.വർണ്ണ കാവടികൾ,ഗജവീരന്മാർ,വാദ്യമേളങ്ങൾ എന്നിവയും അകമ്പടിയായി.ശ്രീവിശ്വനാഥക്ഷേത്രത്തില്‍ ദീപാരാധനക്ക് ശേഷം ഗുരുവായൂര്‍ ഭജനമണ്ഡലി ജി.കെ.പ്രകാശൻ സ്വാമിയുടെ നേതൃത്വത്തിൽ ഭക്തിഗാനമേള ഉണ്ടായി.തുടര്‍ന്ന് മണത്തല ജനാർദ്ദനൻ ഗുരുസ്വാമി ആൻഡ് പാർട്ടിയുടെ ഉടുക്കുപാട്ട്,തിരി ഉഴിച്ചില്‍,പാല്‍ക്കിണ്ടി എഴുന്നള്ളിപ്പ്,കനലാട്ടം,വെട്ടുംതട എന്നിവ ഉണ്ടായി.ഉച്ചയ്ക്കും,രാത്രിയിലുമായി പതിനായിരത്തോളം പേര്‍ക്ക് അന്നദാനവും നടന്നു.ദേശവിളക്ക്‌ സമാപനത്തോട് കൂടി പുലർച്ചെ ശബരിമലയ്ക്കുള്ള തീർത്ഥയാത്ര വാഹനങ്ങൾ പുറപ്പെട്ടു.തത്ത്വമസി ഗള്‍ഫ് ഭാരവാഹികൾ,ഗുരുപാദപുരി ശ്രീഅയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ഭാരവാഹികളായ ചെയർമാൻ ഡോ.പി.വി.മധുസൂദനൻ,കൺവീനർ എൻ.വി.മധു,ഖജാൻജി എൻ.കെ.പുഷ്പദാസ്.കെ.കെ.സഹദേവൻ,കെ.എസ്.വിശ്വനാഥൻ,എ.എസ്.സന്തോഷ്,കെ.എൻ.പരമേശ്വരൻ,യു.ആർ.പ്രദീപ്,ജിതിൻ ശശികുമാർ തുടങ്ങിയവർ ദേശവിളക്ക് മഹോത്സവ പരിപാടിക്ക് നേതൃത്വം നൽകി.

Follow us on :

More in Related News