Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 18:08 IST
Share News :
കോട്ടയം: കേരളത്തിൽ കനത്ത പോളിംഗ്. സംസ്ഥാനത്ത് കൂടുതൽ പോളിംഗ് കോഴിക്കോട്, കുറഞ്ഞത് പത്തനംതിട്ടയിലാണ്. എൽഡിഎഫ് - യുഡിഎഫ് മുന്നണികൽ ഏറെ പ്രതീക്ഷയിലാണ്.
കേരളത്തിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വൈകുന്നേരം അഞ്ച് വരെയുള്ള കണക്ക് പ്രകാരം തിരുവനന്തപുരം - 74.11, കൊല്ലം - 73.48, പത്തനംതിട്ട - 68.90, ആലപ്പുഴ - 74.47, കോട്ടയം - 72.18, ഇടുക്കി - 74.55, എറണാകുളം - 77.25, തൃശൂർ - 74.34, പാലക്കാട് - 77.09, മലപ്പുറം - 75.70, കോഴിക്കോട് - 77.63, വയനാട് - 74.72, കണ്ണൂർ - 74.83, കാസർഗോഡ് - 74.55 ശതമാനം വോട്ട് രേഖപ്പെടുത്തിയത്. ആറിന് വരിയിൽ നിൽക്കുന്നവർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അവസരം നൽകും. അങ്ങിങ്ങ് ഒറ്റപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ സ്ത്രീകൾ ഉൾപ്പെടെ ഉള്ളവരുടെ നീണ്ട നിര പോളിംഗ് ബൂത്തുകളിൽ ദൃശ്യമായിരുന്നു. തിരുവനന്തപുരം ജില്ലയിൽ ഉച്ചകഴിഞ്ഞ് മഴ പെയ്തത് ആശങ്ക ഉണ്ടാക്കിയെങ്കിലും മഴ മാറിയതോടെ ആവേശത്തിലായി. സംസ്ഥാന രൂപീകരണത്തിനു ശേഷം വി.എസ്. അച്യുതാനന്ദന്റെ സാന്നിധ്യമില്ലാത്ത നിയമസഭ തിരഞ്ഞെടുപ്പാണ് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിന് ഉണ്ട്.
എൽഡിഎഫ് ജനങ്ങളോടൊപ്പമാണെന്നും 2021ൽ ലഭിച്ചതിനേക്കാൾ കൂടുതൽ സീറ്റ് ഇത്തവണ ജനങ്ങൾ എൽഡിഎഫിന്ന് നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കത്തിൽ അന്വേഷണം വേണമെന്ന് വോട്ട് രേഖപ്പെടുത്തി കഴിഞ്ഞും കെ സുധാകരൻ ആവർത്തിച്ചു. കത്ത് കൊടുത്തത് ശരിയാണോ തെറ്റാണോ എന്ന് ചർച്ച ചെയ്യേണ്ടതുണ്ടെന്നും കെ സുധാകരൻ വ്യക്തമാക്കി.നിയമസഭയിൽ ബഹളമുണ്ടാക്കാനോ, കമ്പ്യൂട്ടറുകൾ അടിച്ചുതകർക്കാനോ, സ്പീക്കറുടെ മേശപ്പുറത്ത് കയറി ഭരതനാട്യം കളിക്കാനോ അല്ല ബിജെപി/എൻഡിഎ അവസരം തേടുന്നതെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
പിണറായി വിജയൻ കുടുംബത്തോടൊപ്പം നടന്ന് വന്നാണ് വോട്ട് രേഖപ്പെടുത്തിയത്. മന്ത്രിമാർ രാവിലെ തന്നെ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി.
ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനായക, പൃഥ്വിരാജ്, സംവിധായകർ തുടങ്ങി മലയാളത്തിന്റെ താരനിര ഉച്ചയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തി. പിണറായി വിജയൻ തന്നെ മൂന്നാമതും തുടരണം എന്നതാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്ന് വോട്ട് രേഖപ്പെടുത്തിയശേഷം വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.
കേരളത്തിൽ ഇടതുപക്ഷം മൂന്നാം തവണയും അധികാരത്തിൽ വരുമെന്നും പത്തു വർഷമായി കിട്ടുന്ന നേട്ടങ്ങൾ കളയാൻ ജനങ്ങൾ തയ്യാറല്ലെന്നും ജനങ്ങൾക്ക് തിരിച്ചറിവുണ്ടെന്നും കെ രാജൻ പ്രതികരിച്ചു.
പോളിങ് ബൂത്ത് സന്ദർശനത്തിൻ്റെ മറവിൽ സന്ദീപ് വാര്യർ സംഘർഷമുണ്ടാക്കിയെന്നും ആരോപണം ഉന്നയിച്ചു. ബൂത്ത് ഏജൻ്റുമാരോടും പോളിംഗ് ഉദ്യോഗസ്ഥരോടും പൊലീസിനോടും തട്ടിക്കയറി ഭീഷണി മുഴക്കിയെന്ന് പരാതി ഉയർന്നു. കോഴിക്കോട് കൊളത്തറയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമം നടത്തി. വ്യാജ ഐഡി കാർഡുമായി ഒരാൾ പിടിയിലായി. വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം ഉണ്ടായി. തന്റെ പേരിൽ തപാൽ വോട്ട് ചെയ്തതായി വോട്ടർ ആരോപിച്ചു. പാലക്കാട് ചിറ്റൂരിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വോട്ടഭ്യർഥിച്ച് ബിജെപി സ്ഥാനാർഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. ബിജെപി സ്ഥാനാർഥി പ്രണേഷ് രാജേന്ദ്രന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാർഥി വി.മുരുകദാസിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പോസ്റ്ററുകൾ നശിപ്പിച്ചതിന് റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകനെതിരെ കേസ് എടുത്തു. വിധി ആർക്കൊപ്പമെന്ന് അറിയാൻ മെയ് നാല് വരെ കാത്തിരിക്കാം.
Follow us on :
Please select your location.