Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സന്ദര്‍ശനം നടത്തി.

25 Nov 2024 19:10 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ സന്ദര്‍ശനം നടത്തി. വികാരി ഫാ.മാത്യു ചന്ദ്രന്‍കുന്നേലിന്റെ നേതൃത്വത്തില്‍ പള്ളിയിലെത്തിയ ഗവര്‍ണറെ സ്വീകരിച്ചു. സൗഹൃദ സന്ദര്‍ശനമാണ് നടത്തിയതെന്ന് കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോട് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. ആനുകാലിക വിഷയങ്ങളെല്ലാം സംസാരത്തിനിടെ ഉണ്ടായെന്നും മുനമ്പം പ്രശ്‌നത്തിലും മണിപൂര്‍ കലാപത്തിലും ഉള്‍പെടെ ബിജെപി പരിഹാരം കാണുമെന്ന് ശ്രീധരന്‍പിള്ള സൗഹൃദ സംഭാഷണത്തിനിടെ പറഞ്ഞതായി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. ന്യൂനപക്ഷങ്ങളോട് മൃദുസമീപനമാണ് ബിജെപിക്കുള്ളത്. എന്നാല്‍ ഏതൊരു മതനിയമവും രാജ്യത്തെ കോടതികള്‍ക്ക് കീഴിലായിരിക്കണമെന്ന കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും നിര്‍ബന്ധമുണ്ടെന്നും വഖഫ് ഭേദഗതി പാസാക്കുമെന്നും അദേഹം പറഞ്ഞതായും ഫാ.ചന്ദ്രന്‍കുന്നേല്‍ അറിയിച്ചു. ബൊക്കെ നല്‍കിയാണ് ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ പള്ളിയിലെത്തിയ ഗവര്‍ണറെ സ്വീകരിച്ചത്. മോന്‍സ് ജോസഫ് എംഎല്‍എയും ഗവര്‍ണര്‍ക്കൊപ്പം ഉണ്ടായിരുന്നു. തന്റെ സവ്യസാചിയായ കര്‍മ്മയോഗി എന്ന പുസ്തകം ഗവര്‍ണര്‍ ഫാ.ചന്ദ്രന്‍കുന്നേലിന് സമ്മാനിച്ചു. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ചുള്ള പുസ്തകം എംഎല്‍എയ്ക്കും നല്‍കി. ഫാ.മാത്യു ചന്ദ്രന്‍കുന്നേലും ഗവര്‍ണറും ഒരു മണിക്കൂറോലം സഹൃദസംഭാക്ഷണവും നടത്തി. സന്ദര്‍ശനത്തിന് ശേഷം ഗവര്‍ണര്‍ ഗോവയ്ക്ക് പോകുന്നതിനായി നെടുമ്പാശ്ശേരിയിലേക്ക് മടങ്ങി. ഫൊറോനാ വികാരിക്കൊപ്പം മാത്യു കൊല്ലമലകരോട്ട്, താഴത്തുപള്ളി സഹവികാരി ഫാ.ജോസഫ് ചീനോത്തുപ്പറമ്പില്‍, കൈക്കാരന്മാരായ ജോര്‍ജ് ജോസഫ് പാട്ടത്തികുളങ്ങര, ജോസ് ജെയിംസ് നിലപ്പനകൊല്ലിയില്‍, സോണി ആദപ്പള്ളില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഗവര്‍ണര്‍ക്ക് സ്വീകരണമൊരുക്കിയത്. രാമപുരത്തെ പരിപാടിയില്‍ പങ്കെടുത്ത ശേഷമാണ് ഗവര്‍ണര്‍ കടുത്തുരുത്തി താഴത്തുപള്ളിയിലെത്തിയത്.



Follow us on :

More in Related News