Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം

16 Jul 2024 09:14 IST

- Preyesh kumar

Share News :


മേപ്പയ്യൂർ: വടകര വിദ്യാഭ്യാസ ജില്ലയിലെ ഗിഫ്റ്റ്ഡ് ചിൽഡ്രൻ പ്രോഗ്രാമിന്റെ പുതിയ അധ്യയന വർഷത്തെ പ്രവർത്തന പരിപാടികൾ മേപ്പയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ .ടി .രാജൻ ഉദ്ഘാടനം ചെയ്തു.


എസ് എം സി ചെയർമാൻ സുധാകരൻ പുതുക്കുളങ്ങര അധ്യക്ഷത വഹിച്ച ചടങ്ങിൽ

മേലടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.ഹസീസ് മുഖ്യപ്രഭാഷണം നടത്തി.ഹെഡ്മാസ്റ്റർ കെ .എം. മുഹമ്മദ് സ്വാഗതവും കോഡിനേറ്റർ സി.കെ.ശ്രീജ നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ, പിടിഎ വൈസ് പ്രസിഡൻറ് വിനോദ് വടക്കയിൽ എന്നിവർ സംസാരിച്ചു.ദിനേശ് പാഞ്ചേരി

പ്രവർത്തന പദ്ധതി വിശദീകരിച്ചു.തുടർന്ന് രണ്ട്

സെഷനുകളിലായി ഡോക്ടർ ഇസ്മയിൽ മരുതേരി, ഡോക്ടർ സിമിൽ എന്നിവർ ക്ലാസുകൾ നയിച്ചു.

Follow us on :

Tags:

More in Related News